കൊച്ചി: ഔദ്യോഗിക വേഷമണിഞ്ഞ് വീട്ടിലിരുന്ന് 785 പേര് അഭിഭാഷകരായി സനദ് എടുത്തു. കേരള ബാര്‍ കൗണ്‍സിലാണ് കോവിഡ് പാശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ എൻ റോൾമെന്റ് സംഘടിപ്പിച്ചത്.
ചരിത്രത്തിലാദ്യമായാണ് അഭിഭാഷക വേഷമണിഞ്ഞ് വീട്ടിലിരുന്ന് തന്നെ അഭിഭാഷകരായി എൻ റോൾമെന്റ് ചെയ്യാന്‍ കേരള ബാർ കൗൺസിൽ അവസരമൊരുക്കിയത്. ഏപ്രിലില്‍ എൻ റോൾമെന്റ് തിയതി നിശ്ചയിച്ചിരുന്നെങ്കിലും ലോക് ഡൗണ്ആയതിനാല് നടന്നില്ല.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഓണ്‍ലൈന്‍ എൻ റോൾമെന്റ് വഴിയൊരുങ്ങിയത്. എറണാകുളത്തെ ഓഫീസിലിരുന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് ചൊല്ലികൊടുത്ത പ്രതിജ്ഞ ഏറ്റുചൊല്ലിയാണ് പുതുതായി 785 പേര് അഭിഭാഷകരായത്.
ബാര്‍ കൗണ്‍സില്‍ ചെയര്മാന് നേരത്തെ പലതവണ ട്രയല്‍ റണ്‍ നടത്തിയാണ് ഇന്ന് എൻ റോൾമെന്റ് സംഘടിപ്പിച്ചത്. സിഡ്കോ വെബ് എക്സ് ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് എൻ റോൾമെന്റ് സൗകര്യമൊരുക്കിയത് . അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ചടങ്ങില്‍ പങ്കെടുത്തു
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.