നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളം ഭീകരവാദത്തിന്‍റെ സർവകലാശാല'; മുഖംമറയ്ക്കുന്നതിനെതിരെ നിയമം വേണം: കെ.പി. ശശികല

  'കേരളം ഭീകരവാദത്തിന്‍റെ സർവകലാശാല'; മുഖംമറയ്ക്കുന്നതിനെതിരെ നിയമം വേണം: കെ.പി. ശശികല

  എം.ഇ.എസിന് പറയാൻ സാധിച്ചത് എന്തുകൊണ്ട് ഇവിടുത്തെ ഭരണാധികാരികൾക്ക് സാധിക്കുന്നില്ലെന്നും കെ.പി. ശശികല

  sasikala

  sasikala

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: പൊതു സ്ഥലങ്ങളിൽ മുഖം മറച്ച് യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന നിയമനിർമാണത്തിനായി പൊതുജനങ്ങൾക്കിടയിൽനിന്ന് ആവശ്യമുയരണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. എം.ഇ.എസിന് ഇത് പറയാൻ സാധിച്ചു. എന്നാൽ ഇവിടുത്തെ ഭരണാധികാരികൾക്ക് ഇത് പറയാൻ സാധിക്കുന്നില്ലെന്നും അവർ പറഞ്ഞു.

   ഭീകരവാദത്തിന്‍റെ സർവകലാശാലയായി കേരളം മാറിയെന്ന് കെ.പി. ശശികല പറഞ്ഞു. മതമൌലിക വാദികൾ പണംകൊടുത്തു വളർത്തുന്നവരാണ് രാഷ്ട്രീയക്കാർ. മതമൌലിക വാദികളെ എതിർക്കുന്നവരോടാണ് രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പ്. മാറാട് അനുസ്മരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു ശശികല. 1921ൽ കൊലപാതകം നടത്തിയവരെ സ്വാതന്ത്ര്യസമര സേനാനികളാക്കിയ നാടാണിതെന്നും ശശികല പറഞ്ഞു.
   First published: