ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അഭിസംബോധന ചെയ്യുന്നതിന് അനുയോജ്യമായ മലയാള പദം കണ്ടെത്താന്‍ മത്സരം സംഘടിപ്പിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്കാനുതകുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്.
പദനിര്‍ദ്ദേശത്തിനായി നടത്തുന്ന മത്സരത്തിലൂടെ ലഭിക്കുന്നവയില്‍ നിന്ന് ഉചിതമായ പദം തിരഞ്ഞെടുക്കുക ഭാഷാവിദഗ്ധരുടെ സമിതിയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14-നകം അയക്കണം.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അഭിസംബോധന ചെയ്യാന്‍ അനുയോജ്യമായ മലയാള പദം കണ്ടെത്തണമെന്ന ആവശ്യം ഏറെനാളുകളായി ഉയര്‍ന്നിരുന്നു. പുതിയ വാക്ക് കണ്ടെത്താന്‍ സാധിച്ചാല്‍ നിലവില്‍ സമൂഹത്തില്‍ ഇവര്‍ അനുഭവിക്കുന്ന അധിക്ഷേപകരമായ സംബോധനകളെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Malayalam, Transgender