"സബ്കാ സാത്ത് സബ്കാ വികാസ് സബ്‌ക വിശ്വാസ് സബ്‌ക പ്രയാസ്” ആണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയം എന്ന് ഈ ജനവിധി നിർവ്യാജം തെളിയിച്ചു കഴിഞ്ഞെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു
ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ഭരണത്തുടർച്ച നേടിയതിന് പിന്നാലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ പരിഹസിച്ച് കെ.സുരേന്ദ്രന്‍. ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ ത്രിപുരയിലെ വോട്ടർമാർ പൊളിച്ചടുക്കിയെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനം ഇന്നേവരെ കാണാത്ത വികസനം വെറും 5 വർഷത്തിനുള്ളിൽ സമ്മാനിച്ച ബിജെപിയെ രണ്ടാം തവണയും ജനം നെഞ്ചേറ്റി. ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുന്നവർക്കുള്ള ഏക ക്യാപ്സ്യൂൾ ആയിരുന്നു ‘ഹിന്ദുവർഗ്ഗീയത’. 90% ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻഡിലെ ബിജെപിയുടെ വമ്പൻ വിജയത്തോടെ പൊതുജനം ഇത് പൊളിച്ചടുക്കിയിരിക്കുന്നുവെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അങ്ങനെ പവനായി ശവമായി, ത്രിപുരയിലെ കോൺഗ്രസ് സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടിനെ പൊളിച്ചടുക്കി ത്രിപുരയിലെ വോട്ടർമാർ. സംസ്ഥാനം ഇന്നേവരെ കാണാത്ത വികസനം വെറും 5 വർഷത്തിനുള്ളിൽ സമ്മാനിച്ച ബിജെപി യെ രണ്ടാം തവണയും ജനം നെഞ്ചേറ്റി.
ഭാരതീയർ പിഴുതെറിഞ്ഞ കോൺഗ്രസ്സ് പാർട്ടിക്കും കനലൊരു തരിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും പിറന്ന അവിശുദ്ധ “കോമാ”ളി സഖ്യത്തിനെ ആട്ടിയോടിച്ച ത്രിപുര ജനത്തിന് അഭിമാനിക്കാം, അവരുടെ ത്രിപുര സുന്ദരി എപ്പോഴും “താമരത്തണലിൽ” സുരക്ഷിതയായിരിക്കും .
പണം കൊടുത്തു വാങ്ങിയ മീഡിയ, സെലബ്രിറ്റികൾ, PR വർക്ക്, ഇവന്റ് മാനേജ്‌മന്റ് ടീം എന്നിവരുമായി ഭാരതം മുഴുവൻ ടൂർ നടത്തി, പിന്തിരിപ്പൻ ആശയ വാഹകരും, വികസന വിരോധികളുമായ സിപിഎമ്മിനെയും കൂട്ടുപിടിച്ച്, വടക്കു-കിഴക്കൻ മേഖല ഇപ്പോൾ പിടിച്ചെടുക്കും എന്ന് കരുതിയ സ്വയം പ്രാഖ്യാപിത ഭാവി പ്രധാനമന്ത്രിയ്ക്കും , സ്വയം പ്രഖ്യാപിത ദേശീയ പാർട്ടി സിപിഎമ്മിനും തലയ്‌ക്കേറ്റ പ്രഹരം ആണ് ഈ ജനവിധി.
പൊതുജനം കഴുതയല്ല അവരാണ് ഭാവി നിർണ്ണയിക്കുന്നത്, അവരാണ് രാജാവ്.
ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുന്നവർക്കുള്ള ഏക ക്യാപ്സ്യൂൾ ആയിരുന്നു “ഹിന്ദുവർഗ്ഗീയത”. 90% ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻഡിലെ ബിജെപിയുടെ വമ്പൻ വിജയത്തോടെ പൊതുജനം ഇത് പൊളിച്ചടുക്കിയിരിക്കുന്നു. നിങ്ങൾ ഇനി എന്ത് ക്യാപ്സൂൾ പടച്ചുണ്ടാക്കി വിടും? “സബ്കാ സാത്ത് സബ്കാ വികാസ് സബ്‌ക വിശ്വാസ് സബ്‌ക പ്രയാസ്” ആണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ആശയം എന്ന് ഈ ജനവിധി നിർവ്യാജം തെളിയിച്ചു കഴിഞ്ഞു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.