• HOME
  • »
  • NEWS
  • »
  • kerala
  • »
  • സിലിണ്ടറിന്‍റെ കാലമൊക്കെ കഴിഞ്ഞു ഇനി പൈപ്പ് ലൈന്‍ ഗ്യാസ്; പാചക വാതക വിലവര്‍ധനവില്‍ കെ.സുരേന്ദ്രന്‍

സിലിണ്ടറിന്‍റെ കാലമൊക്കെ കഴിഞ്ഞു ഇനി പൈപ്പ് ലൈന്‍ ഗ്യാസ്; പാചക വാതക വിലവര്‍ധനവില്‍ കെ.സുരേന്ദ്രന്‍

യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂർണമായും തിരിച്ചടച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സുരേന്ദ്രന്‍ പറഞ്ഞു

  • Share this:

    പാചക വാതകത്തിന് കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍‌. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. മോദി സർക്കാർ ഒരു രൂപയുടെ അഴിമതി പോലും നടത്തിയില്ല. സിലിണ്ടർ ഗ്യാസിന്റെ കാലമൊക്കെ കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

    യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോളിയം കമ്പനികൾക്കുണ്ടായിട്ടുള്ള വലിയ തോതിലുള്ള നഷ്ടം പൂർണമായും തിരിച്ചടച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയാണ്. ഗെയിൽ പൈപ്പ്‌ലൈൻ പൂർത്തിയായതോടുകൂടി കേരളത്തിലെ പല നഗരങ്ങളിലുമുള്ള വീടുകളിൽ പൈപ്പ്‌ലൈൻ ഗ്യാസ് എത്തിക്കഴിഞ്ഞെന്നും സുരേന്ദ്രൻ പറഞ്ഞു.

    Also Read – 90% ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻഡിലെ വിജയത്തോടെ ‘ ഹിന്ദുവർഗീയത ക്യാപ്സൂൾ’ ജനം പൊളിച്ചടുക്കി; കെ.സുരേന്ദ്രന്‍

    മധുവിധു ആഘോഷിക്കും മുൻപേ ത്രിപുരയിൽ സിപിഎം–കോൺഗ്രസ് ദാമ്പത്യം തകർന്നുപോയി.പരസ്പര വൈരികളായ കോൺഗ്രസും സിപിഎമ്മും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെങ്കിലും ത്രിപുരയിലെ ജനങ്ങൾ അത് നിരാകരിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ തിരഞ്ഞെടുപ്പ് ഫലം കോൺഗ്രസിനും സിപിഎമ്മിനും വലിയ തിരിച്ചടി നൽകിയിരിക്കുകയാണ്.  2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലും മോദിയുടെ ജനപിന്തുണ പ്രതിഫലിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

    Published by:Arun krishna
    First published: