• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംവിധായകൻ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവച്ചു

സംവിധായകൻ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവച്ചു

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു.

Ali Akbar

Ali Akbar

 • Last Updated :
 • Share this:
  തിരുവനന്തപുരം: സംവിധായകന്‍ അലി അക്ബര്‍ ബി ജെ പിയുടെ സംസ്ഥാന സമിതി ഭാരവാഹിത്വം രാജിവെച്ചു.പുനസംഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അദ്ദേഹം അറിച്ചത്.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

  ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോള്‍ ഉള്ളപ്പോള്‍ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം..

  മുന്‍പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞു പുല്‍കിയവര്‍... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍... അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല... അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേള്‍ക്കുന്ന കേഴ്വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും.

  അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മ്മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
  മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍.


  ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു... എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ.

  ട്രഷറിയിലെ തദ്ദേശ തനത് ഫണ്ട് നിക്ഷേപം; ധന-തദ്ദേശ വകുപ്പുകൾ തമ്മിൽ പോര്

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തനത് ഫണ്ട് ട്രെഷറിയിൽ നിക്ഷേപിക്കണമെന്ന ധനവകുപ്പ് ഉത്തരവിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ്. ധനവകുപ്പ് ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതല്ല ഉത്തരവ് എന്നാണ് ധനമന്ത്രിയുടെ വിശദീകരണം.

  നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇരു മന്ത്രിമാരും വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശവകുപ്പുമായി ആലോചിക്കാതെയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ല നടപടിയെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെൻ്റിൻ്റെ ഭാഗമാണെന്നും ധനമന്ത്രി വിശദീകരിക്കുന്നു.

  നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇരു മന്ത്രിമാരും വ്യത്യസ്ത നിലപാടുകൾ പ്രകടിപ്പിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശവകുപ്പുമായി ആലോചിക്കാതെയാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി. സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ല നടപടിയെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്മെൻ്റിൻ്റെ ഭാഗമാണെന്നും ധനമന്ത്രി വിശദീകരിക്കുന്നു.

  എന്നാൽ സർക്കാരിൻ്റെ സാമ്പത്തിക സാഹചര്യത്തിൽ തീരുമാനം അഭികാമ്യമാണെന്നും ധനമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതല്ല ഉത്തരവ് എന്നും നിയമസഭയിൽ  ധനമന്ത്രി ആവർത്തിക്കുന്നു. എന്നാൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ധനവകുപ്പ് ഉത്തരവിനോടുള്ള വിയോജിപ്പ് തദ്ദേശ മന്ത്രി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

  ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ബാധിക്കുമെന്ന ആശങ്കകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഉത്തരവിൻ്റെ നിയമസാധുത പരിശോധിക്കും. അധികാര വികേന്ദ്രീകരണം ഇല്ലാതാക്കുമെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നതായും വിശദീകരിക്കുന്നതാണ് മന്ത്രി എം.വി. ഗോവിന്ദൻ്റെ മറുപടി.
  Published by:Jayashankar AV
  First published: