• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പുരോഗമന വാചകമടിയ്ക്കുന്ന മുഖ്യമന്ത്രി സ്ത്രീവിരുദ്ധ മുത്തലാഖിനെ പിന്തുണക്കുന്നത് വർഗീയവാദികളുടെ വോട്ടിന് വേണ്ടി'; കെ. സുരേന്ദ്രൻ

'പുരോഗമന വാചകമടിയ്ക്കുന്ന മുഖ്യമന്ത്രി സ്ത്രീവിരുദ്ധ മുത്തലാഖിനെ പിന്തുണക്കുന്നത് വർഗീയവാദികളുടെ വോട്ടിന് വേണ്ടി'; കെ. സുരേന്ദ്രൻ

വോട്ടിന് വേണ്ടി സ്ത്രീവിരുദ്ധ മതാചാരത്തെ പിന്തുണക്കുന്നത് വഞ്ചനയാണെന്ന് കെ. സുരേന്ദ്രൻ

  • Share this:

    തിരുവനന്തപുരം: മുത്തലാഖിനെ പിന്തുണച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പുരോഗമന ആശയങ്ങളെക്കുറിച്ച് വാചാലനാവുന്ന മുഖ്യമന്ത്രി വർഗീയവാദികളുടെ വോട്ടിന് വേണ്ടി സ്ത്രീവിരുദ്ധ മതാചാരത്തെ പിന്തുണക്കുന്നത് വഞ്ചനയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

    മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീവിരുദ്ധതയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം സമ്മേളനത്തിലായിരുന്നു മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെ വിമർശിച്ച് മുഖ്യമന്ത്രി വിമർശിതച്ചത്. വിവാഹമോചനം നടത്തിയാല്‍ ഒരു വിഭാഗം മാത്രം ജയിലില്‍ പോകണമെന്ന നിയമം തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    Also Read-‘എല്ലാ വിഭാഗത്തിലും ഉള്ള വിവാഹമോചനം മുസ്ലിമിനു മാത്രം എങ്ങനെ ക്രിമിനൽ കുറ്റമാകും?’ മുത്തലാഖിൽ മുഖ്യമന്ത്രി പിണറായി വിജയൻ

    ”ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരുമതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖില്‍ കണ്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?. അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനല്‍ കുറ്റമാകും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

    Published by:Jayesh Krishnan
    First published: