ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ജില്ലയില്‍ സജീവമായപ്പോള്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍പിള്ള തന്ത്രപരമായ അകലം പാലിച്ചെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
malayalam.news18.com
Last Updated :
Share this:
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയെച്ചൊല്ലി ബി.ജെ.പിയില്‍ സീറ്റ് നിര്‍ണയ ചര്‍ച്ച വഴിമുട്ടുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പത്തനംതിട്ടയില്‍ അവകാശവാദമുന്നയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് ഇരു നേതാക്കളും ഒരേ മണ്ഡലത്തിനായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി അണികളും രംഗത്തെത്തിയിട്ടുണ്ട്.
മണ്ഡലത്തിലുള്ള പരിചയവും സാമുദായിക പരിഗണനകളും ഗുണകരമാകുമെന്ന വാദമാണ് ശ്രീധരന് പിള്ളയെ അനുകൂലിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്നത്. അതേസമയം ശബരിമല പ്രക്ഷോഭകാലത്ത് നിറഞ്ഞു നിന്ന സുരേന്ദ്രൻ സ്ഥാനാര്‍ഥിയാകണമെന്നാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ അവകാശ വാദം കേന്ദ്ര നേതൃത്വം മുഖവിലയ്ക്കെടുത്തെങ്കിലും മണ്ഡലത്തിലെയും സംസ്ഥാന നേതാക്കളുടെയും എതിർപ്പിലാണ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇപ്പോൾ വഴിമുട്ടിയിരിക്കുന്നത്.
ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സുരേന്ദ്രന് ജില്ലയില്‍ സജീവമായപ്പോള്‍ സംസ്ഥാന അധ്യക്ഷനായിരുന്ന ശ്രീധരന്‍പിള്ള തന്ത്രപരമായ അകലം പാലിച്ചെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ശബരില സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലിലായതും കോടതി വിലക്ക് കല്‍പ്പിച്ചതുമൊക്കെ കെ. സുരേന്ദ്രന് തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീധരന്‍പിള്ളയ്ക്ക് ഉള്ളതിനേക്കാള്‍ സ്വീകാര്യതയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ക്കിടയില്‍ സുരേന്ദ്രനുള്ളതെന്നും അണികള്‍ പറയുന്നു.
ഇതിനിടെ സുരേന്ദ്രനു വേണ്ടി സമൂഹമാധ്യമങ്ങളിലും വന്‍പ്രചാരണമാണ് നടക്കുന്നത്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യത്തില്‍ നിന്നും സ്വമേധയാ വിട്ടു നില്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സുരേന്ദ്രനെ ഒഴിവാക്കിയാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും അത് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.