തിരുവനന്തപുരം: തോമസ് ഐസക്ക് അവതരിപ്പിച്ച് പിണറായി സര്‍ക്കാരിന്റെ 2019 ലെ ബജറ്റില്‍ നികുതി വര്‍ദ്ധനവിലൂടെ അധിക വരുമാനത്തിന് വിവിധ നികുതികളില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് ചുമത്തുന്ന ആഡംബര നികുതിയും ബജറ്റില്‍ പുതുക്കിയിട്ടുണ്ട്.
പ്ലിന്ത് ഏരിയയെ അടിസ്ഥാനമാക്കിയാണ് ആഡംബര നികുതി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. പ്ലിന്ത് ഏരിയയെ അടിസ്ഥാനമാക്കി നാല് തരം നികുതിയാണ് ചുമത്തുന്നത്. 3000- 5000 ചതുരശ്ര അടിയുള്ള കെട്ടിടങ്ങള്‍ക്ക് 4,000 രൂപയാണ് നികുതി. 5001 മുതല്‍ 7500 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ക്ക് 6,000 രൂപാണ് പുതുക്കിയ നികുതി.
Also Read: KERALA BUDGET 2019: വില കൂടുന്നവ ഇവയാണ്
7501 മുതല്‍ 10000 ചതുരശ്ര അടിവരെയുള്ള കെട്ടിടങ്ങള്‍ക്ക് 8,000 രൂപയും 10000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് 10,000രൂപയുമാണ് ആഡംബര നികുതി ചുമത്തിയിരിക്കുന്നത്. ഈ ഇനത്തില്‍ 50 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച് അംഗീകാരം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയട്ടുള്ള തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒറ്റത്തവണ കെട്ടിട നികുതിയും കെട്ടിട നികുതിയും ചുമത്തുകയെന്നും ബജറ്റ് വ്യക്തമാക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed railway line, Kerala State Budget, Pinarayi vijayan, Thomas issac, കേരള ബജറ്റ്, കേരള ബജറ്റ് 2019