തിരുവനന്തപുരം: 2019 ലെ കേരള ബജറ്റില്‍ മോട്ടോര്‍ വാഹനങ്ങളുടെ നികുതിയില്‍ വര്‍ദ്ധനവ് വരുത്തിയിരുക്കുകയാണ്. പുതുതായി വാങ്ങുന്ന മോട്ടോര്‍ സൈക്കിള്‍, മോട്ടാര്‍ കാറുകള്‍, സ്വകാര്യ സര്‍വീസ് വാഹനങ്ങള്‍ എന്നിവയുടെ നികുതിയിലാണ് വര്‍ദ്ധനവ്.
ഇത്തരം മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി 200 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2016 -17 ബജറ്റില്‍ പ്രഖ്യാപിച്ച അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ അവസാന അഞ്ചുവര്‍ഷത്തെ നികുതിയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും അടച്ച് നിയമ നടപടികള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
KSRTC ഇലക്ട്രിക് ബസ് ഓടിക്കുന്നത് ലാഭകരമോ?
ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കും ബജറ്റ് പ്രാധാന്യം നല്‍കുന്നുണ്ട്. പുതുതായി രജിസ്ട്രര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ആദ്യത്തെ അഞ്ചുവര്‍ഷത്തെ നികുതിയില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഒഴികെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷന് ആദ്യത്തെ അഞ്ചുവര്‍ഷത്തെ നികുതിയില്‍ 25 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed railway line, Kerala State Budget, Pinarayi vijayan, Thomas issac, കേരള ബജറ്റ്, കേരള ബജറ്റ് 2019