നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala budget 2020 | കാരുണ്യ തുടരും; നഴ്സുമാർക്ക് വിദേശ ജോലി നേടാൻ ക്രാഷ് കോഴ്സ്

  Kerala budget 2020 | കാരുണ്യ തുടരും; നഴ്സുമാർക്ക് വിദേശ ജോലി നേടാൻ ക്രാഷ് കോഴ്സ്

  നഴ്സുമാർക്കുള്ള ക്രാഷ് കോഴ്സിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ആരോഗ്യ മേഖലയിലും നിരവധി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക്. പതിനായിരം നേഴ്‌സുമാര്‍ക്ക് വിദേശ ജോലി നേടാനായി ക്രാഷ് കോഴ്‌സ് നടത്തും. കാരുണ്യ പദ്ധതി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

   നഴ്സുമാർക്കുള്ള ക്രാഷ് കോഴ്സിനായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

   കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്ന് ഉത്പാദനത്തിലേക്ക് കടക്കുകയാണ്. ഇതോടെ കാന്‍സറിനുള്ള മരുന്നിന്റെ വില കുറയുമെന്നും മന്ത്രി പറഞ്ഞു.  ആലപ്പുഴയില്‍ ഓങ്കോളജി പാര്‍ക്കും സ്ഥാപിക്കും.
   Published by:Aneesh Anirudhan
   First published:
   )}