നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Budget 2020 | ബജറ്റിലെ 100 പ്രധാന കാര്യങ്ങൾ

  Kerala Budget 2020 | ബജറ്റിലെ 100 പ്രധാന കാര്യങ്ങൾ

  തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ നിരക്കും പെൻഷൻ വർദ്ധിപ്പിച്ചതും കാൻസർ മരുന്നുകൾക്ക് വില കുറച്ചതും ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ... ബജറ്റിലെ പ്രധാന 100 കാര്യങ്ങൾ ഇവ...

  News18

  News18

  • Share this:
   തിരുവനന്തപുരം: ക്ഷേമ പെൻഷനുകൾ കൂട്ടിയും കാൻസർ മരുന്നുകളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചും ധനമന്ത്രി തോമസ് ഐസകിന്‍റെ ബജറ്റ് അവതരണം. 1457 രൂപയ്ക്ക് നാലുമണിക്കൂർകൊണ്ട് തിരുവനന്തപുരം-കാസർകോട് യാത്ര നടത്താനാകുന്ന സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് മറ്റൊരു ശ്രദ്ധേയ പ്രഖ്യാപനം.

   ബജറ്റിലെ 100 പ്രഖ്യാപനങ്ങൾ ഇവ....

   1. എല്ലാ ക്ഷേമ പെൻഷനും 100 രൂപ കൂട്ടി. 1200ൽനിന്ന് 1300 ആയി വർദ്ധിക്കും.

   2. ഏഴര ലക്ഷം പുതിയ കുടിവെള്ള കണക്ഷൻ നൽകി

   3. ഒരു ലക്ഷം ഫ്ലാറ്റ്- വീട് നിർമ്മിക്കും

   4. 500 മെഗാവാട്ട് അധികവൈദ്യുതി ഉൽപാദിപ്പിക്കും.

   5. ഗ്രാമീണ റോഡുകൾക്ക് 1000 കോടി.

   6. പൊതുമരാമത്ത് പ്രവർത്തികൾക്ക് 1102 കോടി രൂപ വകയിരുത്തി.

   7. രണ്ടര ലക്ഷം കുടിവെള്ള കണക്‌ഷനുകൾ കൂടി നൽകും.

   8. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12074 രൂപ.

   9. 20-30 വര്‍ഷംകൊണ്ടുണ്ടാക്കാവുന്ന പശ്ചാത്തല സൗകര്യങ്ങൾ അടുത്ത മൂന്നുവര്‍ഷം കൊണ്ട് സാധ്യമാക്കും

   10. വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും

   11. 2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടിയുടെ ചിലവുകള്‍ പ്രതീക്ഷിക്കുന്നു

   12. ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകള്‍കൂടി

   13. പുതിയ തൊഴിൽ സ്ഥാപനങ്ങൾക്ക് ആനുകൂല്യം.

   14. ഒരു മാസത്തെ പി എഫ് വിഹിതം സർക്കാർ സബ്സിഡി. ഇതിന് 100 കോടി വകയിരുത്തി.

   15. സ്റ്റാർട്ട് അപ് മിഷനുകൾക്ക് 10 കോടി വരെ 10% പലിശയിൽ വായ്പ

   16. CFL ബൾബുകൾ നിരോധിക്കും. തെരുവ് വിളക്കുകൾ പൂർണ്ണമായും എൽഇഡിയിലേക്കു മാറുമെന്നും ധനമന്ത്രി പറഞ്ഞു.

   17. 5000 കിലോ മീറ്റർ റോഡ് നിർമിക്കും

   18. 2020 - 21 ൽ 5000 കിലോ മീറ്റർ റോഡ് നിർമ്മാണം പൂർത്തീകരിക്കും

   19. ബേക്കൽ - കോവളം 579 കിലോമീറ്റർ ജലപാത പൂർത്തീകരിക്കും

   20. തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിലിൽ റെയിൽപാത മാത്രമല്ല ഉണ്ടാവുക. റെയിൽപാതയ്ക്ക് ഒപ്പം സർവീസ് റോഡും ഉണ്ടാകും. 10 സ്റ്റേഷനുകളും 28 ഫീഡർ സ്റ്റേഷനുകളും ഈ സംവിധാനത്തിന്റെ ഭാഗമാകും. ടിക്കറ്റ് വരുമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റ് ഇതര വരുമാനവും ഉണ്ടാകും. ജപ്പാൻ വികസന ഏജൻസി അടക്കം ചുരുങ്ങിയ പലിശയക്ക് വായ്പ നൽകും. 50 വർഷത്തെ തിരിച്ചടവ് കാലാവധി വരുന്ന വായ്പയ്ക്കാണ് ശ്രമിക്കുന്നത്.

   21. മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവയ്ക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും.
   എല്ലാ ബസ് ഓപ്പറേറ്റര്‍മാരെയും ഉള്‍പ്പെടുത്തി ഇ- ടിക്കറ്റിങ് മൊബൈല്‍ ആപ്പ്, സിസിടിവി, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം എന്നിവ നടപ്പിലാക്കും.

   22. ക്ഷേത്രങ്ങള്‍ പഴമയില്‍ പുനരുദ്ധരിക്കുന്നതിന് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കും. ഇതിന് 5 കോടി രൂപ നീക്കിവെക്കും.

   23. 2020-21 കാലത്ത് മുസരിസ് പൈതൃക പദ്ധതി കമ്മീഷന്‍ ചെയ്യും.

   24. 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി.

   25. കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി.

   26. ഗ്രീന്‍ഫീല്‍ഡ് റെയില്‍വേ യാഥാര്‍ഥ്യമാക്കും. പുതിയ സര്‍വീസ് റോഡ്, ടൗണ്‍ഷിപ്പുകള്‍ എന്നിവയുടെ പദ്ധതിയുടെ ഭാഗമായിരിക്കും.

   27. വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും.

   28. 1000 കി.മീ. ദൈര്‍ഘ്യം വരുന്ന 74 റോഡുകളുടെയും പാലങ്ങളുടെയും ഉദ്ഘാടനം നടക്കും.

   29. കേരളാ ബാങ്ക് യാഥാർത്ഥ്യമായി. ജില്ലാ ബാങ്കുകളുടെ ലയനം പൂർത്തിയായി, ജീവനക്കാരുടെ വ്യന്യാസം പരിഗണനയില്‍.
   കേരളവുമായി ജൈവബന്ധമുള്ള ബാങ്കിങ് ശൃംഖലയാണ് ലക്ഷ്യമിടുന്നത്. റിസർവ് ബാങ്ക് തത്വങ്ങളെല്ലാം പാലിച്ചായിരിക്കും മുന്നോട്ടുപോകുന്നതെന്നും മന്ത്രി

   30. കിഫ്ബിയിലൂടെ 20 ഫ്ലൈ ഓവറുകൾ; 74 പാലങ്ങളും 44 സ്റ്റേഡിയങ്ങളും നിർമിക്കും

   31.  പ്രവാസി വകുപ്പിന് 30 കോടി രൂപയായിരുന്നത് 90 കോടി രൂപയായി വര്‍ധിപ്പിക്കും.

   32. വിശപ്പ് രഹിത കേരളത്തിനായി ബജറ്റ്. വിശക്കുന്ന എല്ലാവർക്കും ഭക്ഷണം നൽകാൻ സംവിധാനം ഒരുക്കും. ഭക്ഷണ വിതരണത്തിന് റേഷൻ വിലയ്ക്ക് ധാന്യങ്ങൾ ലഭ്യമാക്കും. 25 രൂപയ്ക്ക് ഊണ് നല്‌‍കുന്ന 1000 ഭക്ഷണശാലകൾ കുടുംബശ്രീ നേതൃത്വത്തിൽ തുടങ്ങും.

   33. മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും 40,000 വീടുകൾ.

   34. ക്ലീൻ കേരള പദ്ധതിക്ക് 20 കോടിയുടെ റിവോൾവിങ് ഫണ്ട്.

   35. നഴ്സിങ് പരിശീലനത്തിന് അഞ്ചു കോടി രൂപ വകയിരുത്തി.

   36. മുസിരിസ് പദ്ധതി ഈ വർഷം രാജ്യത്തിന് സമർപ്പിക്കും.

   37. ആലപ്പുഴയ്ക്ക് പൈതൃക നഗരമായി പുനർജന്മം നൽകും.

   38. അമ്പലപ്പുഴ, ചേർത്തല മേഖലകളെ വിശപ്പുരഹിത മേഖലകളാക്കും.

   39. 12,000 പൊതു ശൗചാലയങ്ങൾ നിർമിക്കും.

   40. നദീപുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി

   41. പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനത്തിന് 280 കോടി രൂപ

   42. പ്രാദേശിക സംരംഭങ്ങളിലൂടെ തൊഴിലുകൾ ഉറപ്പാക്കും.

   43. ഹരിത കേരള മിഷന് 7 കോടി

   44. കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ഉറപ്പാക്കും.

   45. ലോകകേരള സഭയ്ക്ക് 12 കോടി

   46. കൊച്ചിയിൽ വൻ വികസനം നടപ്പാക്കും.
   6000 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിക്കായി അനുവദിക്കുക.

   47. ആശാപ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിക്കും

   48. പച്ചക്കറി സംഭരണം പച്ചക്കറി സംഭരണത്തിനും വിപണനത്തിനുമായി പദ്ധതി. വിഎഫ്പിസികെയ്ക്ക് 7 കോടി രൂപ വകയിരുത്തുന്നുവെന്ന് മന്ത്രി.

   49. വാഴക്കുളത്ത് 500 കോടി രൂപയുടെ പച്ചക്കറി വികസന പദ്ധതി മൂന്ന് ഏജൻസികൾ വഴി നടപ്പാക്കും.

   50. ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. 200 കോടി അധിക വരുമാന പ്രതീക്ഷ.

   51. വലിയ വീടുകളുടെ നികുതി വർധിപ്പിച്ചു

   52.  പെൻഷൻ മസ്റ്ററിങ് കർശനമാക്കും. 4.98 ലക്ഷം പേർ മസ്റ്ററിങ്ങിന് വന്നിട്ടില്ല.

   53. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം: കർശന മേൽനോട്ടം. അനാവശ്യമായി തസ്തിക സൃഷ്ടിക്കുന്ന സാഹചര്യം ഇനി അനുവദിക്കില്ല.

   54. തദ്ദേശമേഖലയിലെ ഉദ്യോഗസ്ഥ പുനർവിന്യാസം ഈ വർഷം. 1500 കോടി രൂപ ലാഭിക്കാനാകും.

   55. ജി എസ് ടി വകുപ്പിലെ 75% ഉദ്യോഗസ്ഥരെയും നികുതി പിരിവിലേക്ക് മാറ്റും. ജി എസ് ടിക്ക് 12 ഇന കർമ്മ പരിപാടി

   56. 13000 കോടിയാണ് വാറ്റ് കുടിശിക. പിഴയും പലിശയും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പ്രഖ്യപിച്ചു. തർക്കത്തിലുള്ളത് 50% അടച്ചാൽ മതി

   57. മോട്ടോർ വാഹന നികുതി. ഇലക്ട്രിക് ഓട്ടോകൾക്ക് ആദ്യ 5 വർഷം നികുതി ഇല്ല. 2 ലക്ഷം വരെയുള്ള മോട്ടോർ വാഹനങ്ങൾക്ക് 1 ശതമാനം നികുതി ഉയർത്തി. 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2 ശതമാനം നികുതി വർധനവ്.

   58. ആഡംബര നികുതി കൂട്ടി. 16 കോടി വരുമാന പ്രതീക്ഷ

   59. നെൽകൃഷി പ്രോത്സാഹനത്തിന് റോയൽറ്റി.
   അതിനായി 40 കോടി അനുവദിച്ചു.

   60. ധർമ്മടത്ത് ഹോട്ടൽ മാനേജ്‌മെന്റ് കോളജ് സ്ഥാപിക്കും.

   61. മാലിന്യ സംസ്കരണത്തിന് പഞ്ചായത്തുകൾക്ക് 5 കോടി

   62. ഫലവൃക്ഷ - പച്ചക്കറി വ്യാപനത്തിന് 1000 കോടി

   63. ക്ലീൻ കേരള കമ്പനിക്ക് 20 കോടി

   64. 200 കേരള ചിക്കൻ കൗണ്ടറുകൾ തുടങ്ങും

   65. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ തുടങ്ങും

   66. പൊതു വിദ്യാഭ്യാസത്തിനായി 19,130 കോടി അടങ്കൽ

   67. സ്കൂൾ യൂണിഫോം അലവൻസ് 600 രൂപയാക്കി

   68. പഴയ കാരുണ്യ സ്കീമിന്റെ ആനുകൂല്യം തുടരും

   69. തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യ പ്രവർത്തനങ്ങൾക്കായി 10 കോടി

   70. തീരദേശ പാക്കേജ് അടങ്കൽ 1000 കോടി രൂപ

   71. ഓഖിയിൽ സോഷ്യൽ ഓഡിറ്റ്. അരുണ റോയ് നടത്തും.

   72. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾക്ക് 74 കോടി

   73. വയനാട് ടൂറിസം വികസനത്തിന് 5 കോടി

   74. വയനാട് പാക്കേജിനായി

   മൂന്ന് വർഷത്തേക്ക് 2000 കോടി

   75. ഇടുക്കി പാക്കേജിന് 1000 കോടി

   76. കാസർഗോഡ് പാക്കേജ് 90 കോടി

   77. വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് 25 % സബ്സിഡി

   78. നെൽകൃഷിക്ക് 118 കോടി

   79. ജലസേചനത്തിന് ' 864 കോടി

   80. കയർ മേഖലയ്ക്ക് 112 കോടി

   81. കശുവണ്ടി മേഖലയ്ക്ക് 135 കോടി

   82. കൈത്തറിക്ക് 153 കോടി

   83. കെ എഫ് സി യുടെ മൂലധനം വർധിപ്പിക്കുന്നതിന് 200 കോടി

   84. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി

   85. കോളജുകളിൽ 60 പുതിയ കോഴ്സുകൾ തുടങ്ങും

   86. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1000 പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കും

   87. വാട്ടർ അതോറിട്ടിക്ക് 625 കോടി

   88. 15000 പട്ടികജാതിക്കാർക്കും 5000 പട്ടിക വിഭാഗങ്ങൾക്കും ലൈഫ് മിഷൻ വഴി വീടുകൾ നൽകും

   89. ബഡ്സ് സ്കൂളിന് 45 കോടി

   90. പട്ടിക വിഭാഗത്തിലെ സംവിധായകർക്ക് 3 കോടി.

   വനിത സംവിധായകർക്ക് 3 കോടി

   91. യോശുദാസ് ഡിജിറ്റൽ ലൈബ്രറിക്ക് 75 ലക്ഷവും ലളിതകലാ അക്കാദമിക്ക് 7 കോടിയും

   92. ഫ്ലാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടി നിശ്ചയിക്കാൻ സ്റ്റാംപ് ആക്ട്നടപ്പിലാക്കും. ‌

   93. തീറാധാര റജിസ്ട്രേഷൻ നിർബന്ധമാക്കാൻ നിയമഭേദഗതി. ന്യായവിലയേക്കാൾ 30% അധിക തീരുവ ഈടാക്കാൻ പദ്ധതി

   94. 2019-2020ലെ പദ്ധതിയിൽ 20 ശതമാനം അധികപണം ചെലവഴിക്കും. ചെലവു ചുരുക്കുമെന്ന പരിപാടി ഈ സർക്കാരിനില്ല. ചെലവിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുകയാണ് നടപടി.

   95. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് കിഫ്ബി വഴി നവീകരണം നടപ്പിലാക്കും. പട്ടികവിഭാഗങ്ങളിലെ യുവജനങ്ങൾക്ക് ജോലി നൽകാൻ പദ്ധതി. പട്ടികവിഭാഗങ്ങളിലെ നിരവധി യുവാക്കൾക്ക് വിദേശത്തു തൊഴിൽ ലഭിച്ചു.

   96. തിരുവനന്തപുരം നഗരത്തിലെ 28 പൊതുസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും.

   97. താളിയോലകൾ സംരക്ഷിക്കാൻ നാലുകോടി രൂപ അനുവദിച്ചു.

   98. കാര്യവട്ടം ആർക്കൈവ് സെന്ററിന് 6 കോടി രൂപ.

   99. ട്രാൻസ് ജണ്ടറുകളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതി. പ്രത്യേക അയൽക്കൂട്ടം നടപ്പിലാക്കും.

   100. വനിതാക്ഷേമത്തിനുള്ള ബജറ്റ് വിഹിതം 18.7 ശതമാനമായി ഉയർത്തും. വനിതകൾക്കു ജോലി നൽകിയാൽ 2000 രൂപ സബ്സിഡി നൽകും.
   First published:
   )}