Kerala Budget 2020| കെ.എസ്ആർ.ടി.സിക്ക് 1000 കോടി; പൊതുമേഖലാ സ്ഥാപനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റ്

പ്രത്യേക ധനസഹായമായാണ് കെ.എസ്.ആർ.ടി.സിക്ക് 1000 കോടി അനുവദിച്ചത്. ഇതിലേക്കായി 109 കോടി വകയിരുത്തിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: February 7, 2020, 12:56 PM IST
Kerala Budget 2020| കെ.എസ്ആർ.ടി.സിക്ക് 1000 കോടി; പൊതുമേഖലാ സ്ഥാപനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റ്
കെ എസ് ആർ ടി സി
  • Share this:
തിരുവനന്തപുരം: പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ 1000 കോടി വകയിരുത്തി. പ്രത്യേക ധനസഹായമായാണ് 1000 കോടി അനുവദിച്ചത്. ഇതിലേക്കായി 109 കോടി വകയിരുത്തിയിട്ടുണ്ട്. അതേസമയം ഇക്കാര്യം ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക് വായിച്ചില്ല.

പൊതുമേഖല സ്ഥാപനങ്ങളെ കൈവിടാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽസിനായി ആറു കോടി രൂപയും സ്റ്റീൽ ഇൻഡസ്ട്രീസ് ആൻഡ് ഫോർജിങിനായി 7.1 കോടി രൂപയും വകയിരുത്തി. ചേർത്തലയിലെ ഓട്ടോ കാസ്റ്റിന് 20 കോടിയും സിൽക്കിന് 10 കോടി രൂപയും മെറ്റൽ ഇൻഡസ്ട്രീസിന് മൂന്നു കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയത്.

നേമത്തെ കേരള ഓട്ടോമൊബൈൽസിന് 13.6 കോടി രൂപയും കെൽട്രോണിന് 17.7 കോടിയും കേരള സിറാമികിന് 15 കോടിയും അനുവദിച്ചു. സിഡ്കോയ്ക്ക് 17.9 കോടിയും ബാംബൂ കോർപറേഷന് 5.8 കോടിയും ഹാൻഡി ക്രാഫ്റ്റ് കോർപറേഷന് അഞ്ച് കോടിയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്പിന്നിങ് മില്ലുകൾക്കായി 33.8 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനമായി 30 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
First published: February 7, 2020, 12:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading