HOME /NEWS /Kerala / Kerala Budget 2022 | സംസ്ഥാന ബജറ്റ് ഇന്ന് ; ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പെട്ടിയില്‍ എന്തെല്ലാം ?

Kerala Budget 2022 | സംസ്ഥാന ബജറ്റ് ഇന്ന് ; ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ പെട്ടിയില്‍ എന്തെല്ലാം ?

ധനമന്ത്രി കെ എൻ ബാലഗോപാൽ

ധനമന്ത്രി കെ എൻ ബാലഗോപാൽ

നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് സഭയില്‍ വെക്കും

  • Share this:

    തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് (Kerala Budget)  ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ (K.N Balagopal) ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എന്തൊക്കെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് സഭയില്‍ വെക്കും. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ 9നാണ് ബജറ്റ് അവതരണം ആരംഭിക്കുക.

    കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മൂലം  വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. നികുതി വര്‍ധനവ് അടക്കം ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ധിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

    നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 3.27 ലക്ഷം കോടിയാണ്. ഇത് 3.67 ലക്ഷം കോടി വരെയായി ഉയരാനാണ് സാധ്യത. കിഫ്ബി വഴി 70000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് സംസ്ഥാന സർക്കാർ പറയുന്നത് പ്രകാരം 66000 കോടി രൂപയാണ് ചെലവ്. ഇതിന് വേണ്ടിയും കടമെടുക്കേണ്ടി വരും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കഴിഞ്ഞ ബജറ്റിൽ കേരളം ലക്ഷ്യമിട്ട റവന്യു വരുമാനം 1,30,422കോടി രൂപയായിരുന്നു. എന്നാൽ ജനുവരി അവസാനം വരെ എത്തിയ തുക കേന്ദ്ര ഗ്രാന്‍റ് അടക്കം 86720കോടി രൂപ. ചെലവ് 1,29,055കോടിയും. കടമെടുത്ത് കേരളം നേരിടുന്ന ധനകമ്മി 44313കോടി രൂപ. ഈ വർഷം വന്ന വരുമാനത്തിൽ 77735കോടിയും ചെലവഴിച്ചത് ശമ്പളവും പെൻഷനും പലിശയും നൽകാനാണ്. ശമ്പള പരിഷ്ക്കരണം വരുത്തി വച്ചത് ഭീമമായ ബാധ്യതയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം പത്ത് മാസം ശമ്പളം നൽകാൻ ചെലവഴിച്ചത് 23000 കോടിയെങ്കിൽ ഈ സാമ്പത്തിക വർഷം ഇതുവരെ 38000 കോടി രൂപ കടന്നു.

    കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയിലെ വികസനത്തിന് ഊന്നൽ നൽകിയായിരുന്നു രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ്. രണ്ടാം ബജറ്റിൽ കോവിഡാനന്തര കേരളത്തിന്റെ വികസന കാഴ്ചപ്പാട് പ്രതിഫലിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കുന്നു.പുതിയ നികുതി നിർദേശങ്ങൾ ഉണ്ടാകുമെന്ന സൂചന ധനമന്ത്രി നൽകി കഴിഞ്ഞു.

    അടുത്ത സാമ്പത്തിക വർഷത്തിൽ റവന്യു ചെലവ് 1.50 ലക്ഷം കോടി കവിയുമെന്നാണ് കരുതുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളിലെ ചെലവും ഉയരും. സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് മറ്റ് സംസ്ഥാനങ്ങൾ ചെലവാകുന്ന തുകയുടെ ദേശീയ ശരാശരി 3600 കോടിയും കേരളം ചെലവാക്കുന്നത് 12000 കോടി രൂപയുമാണ്.

    പെൻഷൻ പ്രായം കൂട്ടില്ലെന്ന് ഇതിനകം ധനമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും  കെ-റെയില്‍ സിൽവർലൈൻ പദ്ധതി ബജറ്റിൽ എടുത്തുപറയും. . നികുതി പിരിവ് ഊർജ്ജിതമാക്കാനുള്ള പ്രത്യേക പദ്ധതികൾ പ്രതീക്ഷിക്കാം.  വിവിധ ആംനെസ്റ്റി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചെങ്കിലും 17000 കോടിയോളും ഇനിയും പിരിച്ചുകിട്ടാനുണ്ട്.

    ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്കരണവും പ്രധാനമായും പ്രതീക്ഷിക്കുന്നത്. ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഇതിലെ നികുതി വർധന ഒഴിവാക്കാനും സാധ്യതയുണ്ട്. മദ്യ നികുതി പരിഷ്കരണവും തനതു മദ്യ ഉൽപാദനവും അജൻഡയിലുണ്ട്.

    First published:

    Tags: Budget 2022, Is kn balagopal, Kerala budget, Kerala Budget 2022, Kerala budget today