തിരുവനന്തപുരം: സംസ്ഥാനത്ത് 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. 20000 പേര്‍ക്ക് ഇതിലൂടെ തൊഴിൽ ലഭ്യമാക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കും. റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയതിനൊപ്പം റബർ സംഭരിക്കുന്നതിന് അമുൽ മോഡൽ സഹകരണ സംഘം രൂപീകരിക്കുമെന്നും ബജറ്റിൽ പറയുന്നു.
ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വർഷം 20,000പേർക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സർവകലാശാലകളിൽ അധികമായി സൃഷ്ടിക്കും. 2000 കോടിരൂപ കിഫ്ബിയിലൂടെ സർവകലാശാലകൾക്കായി ചെലവഴിക്കും. കോളജുകളുടെ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. ആരോഗ്യസര്‍വകലാശാല ഗവേഷണ വിഭാഗത്തിന് ഡോ.പല്‍പ്പുവിന്റെ പേര് നൽകും. ടൂറിസം മേഖലയിൽ സംരംഭകർക്കർക്ക് പലിശരഹിത വായ്‌പ നൽകും. കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമ ബോർഡ് രൂപീകരിക്കും.
എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയാക്കി ഉയർത്തി. ഏപ്രിൽ മുതൽ കൂടിയ പെൻഷന്‍ ലഭിക്കും. പാലക്കാട് കുഴൽമന്ദം സ്വദേശിയായ ഏഴാം ക്ലാസുകാരി സ്നേഹ എഴുതിയ കവിതയോടെയാണു പ്രസംഗം ആരംഭിച്ചത്. കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. സിഎജി കരട് റിപ്പോർട്ടിൽ ഇല്ലാത്തത് അന്തിമ റിപ്പോർട്ടിൽ ഇടം പിടിച്ചു. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കർഷകർക്കു മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലികുമെന്നും മന്ത്രി പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.