• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Budget 2022| സംസ്ഥാന ബജറ്റ് മാർച്ച് 11ന്; നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ

Kerala Budget 2022| സംസ്ഥാന ബജറ്റ് മാർച്ച് 11ന്; നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതൽ

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം (Assembly Session) ഫെബ്രുവരി 18ന് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. നയപ്രഖ്യാപന പ്രസംഗത്തിന് ഇന്നുചേർന്ന മന്ത്രിസഭാ യോഗം (Cabinet Meeting) അംഗീകാരം നൽകി. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.

    നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാർച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സഭയില്ല. മാർച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.

    ലോകായുക്ത ഓർഡിൻസ് ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭാ സമ്മേളന തീയതി നിശ്ചയിക്കുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ പ്രതിസന്ധി ഒഴിഞ്ഞു. മാർച്ച് ആദ്യവാരം സി പി എം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.

    മലമ്പുഴ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രിയും, മന്ത്രിമാരും പ്രതിപക്ഷ നേതാവും

    രണ്ടു ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലമ്പുഴയിൽ ബാബുവിനെ (Malampuzha rescue operation) തിരികെയെത്തിച്ച ദൗത്യസംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും.

    "ആശങ്കകൾക്കു വിരാമമിട്ട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു. ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകും.

    രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും നന്ദി പറയുന്നു.

    രക്ഷാപ്രവർത്തനവുമായി സഹകരിച്ച വ്യോമസേനക്കും കോസ്റ്റ് ഗാർഡിനും കേരള പോലീസ്, ഫയർ & റസ്ക്യൂ, എന്‍ ഡി ആര്‍ എഫ്, വനം വകുപ്പ്, ജില്ലാ ഭരണസംവിധാനം, മെഡിക്കല്‍ സംഘം, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർക്കും നന്ദി രേഖപ്പെടുത്തുന്നു," മുഖ്യമന്ത്രി പറഞ്ഞു.

    Also Read- Murder |തിരുവനന്തപുരത്ത് യുവതിയെ കുത്തിക്കൊന്ന സംഭവം; പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

    മലമ്പുഴ രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കിയ ഏറ്റുമാനൂര്‍ സ്വദേശിയായ ലഫ്റ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ മന്ത്രി വി.എന്‍, വാസവന്‍ വിളിച്ച് അഭിനന്ദിച്ചു. ഹേമന്ത് രാജ് വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

    മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ചെറുപ്പക്കാരന്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തന ദൗത്യത്തിലൂടെയാണെന്ന് റവന്യു ദുരന്തനിവാരണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. എല്ലാ ദൗത്യ സംഘങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ്മകളുടേയും വലിയ വിജയമാണ് ഈ രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞ കുറേ മണിക്കൂറുകളായി ബാബുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള കൂട്ടായ പരിശ്രമം നടന്നു വരികയായിരുന്നു. പാലക്കാട് ജില്ലാ കളക്ടറുടെ ശക്തമായ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയും എന്‍ ഡി ആര്‍ എഫ് സംഘങ്ങളും കോസ്റ്റ് ഗാര്‍ഡും, റവന്യു, പോലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങളുടെ സഹകരണത്തോടെ നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇവിടെ വിജയം കണ്ടിരിക്കുന്നത്. പലവിധ മാര്‍ഗ്ഗങ്ങളും ഇതിനോടകം തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ ചോച്ചറുകളും, ഡ്രോണ്‍ സര്‍വ്വേ ടീമിന്റെ സഹായങ്ങളും നമുക്ക് ലഭിച്ചിരുന്നു. ഇന്നലെ വൈകീട്ട് തന്നെ സൈന്യത്തെ വിളിക്കുകയായിരുന്നു. മൗണ്ട് ക്ലൈംപ്ലിങ്ങില്‍ എക്‌പേര്‍ട്ടുകളായ സൈനികര്‍ ഇന്നലെ രാത്രി തന്നെ മലമ്പുഴയിലെത്തി രക്ഷാ പ്രവര്‍ത്തന ദൗത്യം ആരംഭിച്ചു. ഇപ്പോള്‍ അത് വിജയമായിരിക്കുകയാണ്. ഈ രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

    ബാബുവിനെ രക്ഷപ്പെടുത്തിയ സംഘത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അഭിനന്ദിച്ചു.

    "സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് മലമ്പുഴയിൽ നടന്നത്. എലിച്ചിരം കുമ്പാച്ചി മലയിൽ കുടുങ്ങിയ ചെറാട് സ്വദേശി ആർ. ബാബുവിനെ 45 മണിക്കൂറിന് ശേഷം സൈന്യം രക്ഷിച്ചു. ചരിത്രമായ രക്ഷാ ദൗത്യം. സൈന്യത്തിനൊപ്പം വനം, പോലീസ്, ഫയർഫോഴ്സ് , കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും മാധ്യമങ്ങളും അഭിനനന്ദനം അർഹിക്കുന്നു.

    Also Read- വികാരാധീനയായി ബാബുവിന്റെ അമ്മ; മകൻ തിരിച്ചു വന്നതിൽ ആനന്ദാശ്രുവുമായി മാതാവ്

    രണ്ട് ദിവസത്തോളം മലയിടുക്കിൽ കുടുങ്ങി കിടന്നിട്ടും മനോധൈര്യം കൈവിടാതിരുന്ന ബാബുവിന് ബിഗ് സല്യൂട്ട്. ചുട്ട് പൊള്ളിയ പകലിനേയും തണുത്തുറഞ്ഞ രാത്രികളേയും ഭക്ഷണവും വെള്ളവുമില്ലാതെ ബാബു അതിജീവിച്ചത് മനോധൈര്യത്തിന്റെ മാത്രം ബലത്തിലാണ്.

    നമ്മുടെ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംവിധാനങ്ങളുടേയും പ്രൊഫഷണലിസ കുറവ് സംബന്ധിച്ച് ഗൗരവമായ ചോദ്യങ്ങളും ഈ സംഭവം ഉയർത്തുന്നു. മുൻപ് പലതവണ ഇക്കാര്യം ചൂണ്ടികാട്ടിയിട്ടും ഫലമുണ്ടായിട്ടില്ല. അതിവേഗ ആധുനികവത്കരണം നടപ്പാക്കേണ്ടത് ദുരന്ത നിവാരണ മേഖലയിലാണ്.

    ബാബു ജീവിതത്തിലേക്ക് തിരിച്ചു വന്നു . ആശ്വാസം, സന്തോഷം. സൈന്യത്തിനും NDRF നും നന്ദി ... രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ," പ്രതിപക്ഷ നേതാവ് പറഞ്ഞു.
    Published by:Rajesh V
    First published: