തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് ആറിനാണ് കലാശക്കൊട്ട്. ഞായറാഴ്ചത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം തിങ്കാളാഴ്ച വേട്ടെടുപ്പ് നടക്കും.
വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ ഒരുമിച്ച് ഉപതെരഞ്ഞെടുപ്പ് നടക്കുന്നെന്ന പ്രത്യേകതയുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ ഉപതെരഞ്ഞെടുപ്പ് ഫലം നിർണായകമാകുമെന്നതിനാൽ ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ നടത്തുന്നത്.
നാലു സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും അരൂർ പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ് യു.ഡി.എഫ് നടത്തുന്നത്. എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം നൽകിയ ആത്മവിശ്വാസത്തിൽ അഞ്ചു സീറ്റുകളിലും നേട്ടമുണ്ടാക്കമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. വട്ടിയൂർക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എ. ഈ മാസം 24-നാണ് വോട്ടെണ്ണൽ.
Also Read സുരക്ഷയ്ക്ക് 3695 പൊലീസുകാര്‍; മണ്ഡലങ്ങളില്‍ ആറ് പ്ലറ്റൂണ്‍ കേന്ദ്ര സേനയും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aroor by-Election, By Election in Kerala, Ernakulam, Konni By-Election, Manjeswaram by-election, Vattiyoorkavu By-Election