തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. മഞ്ചേശ്വരം, എറണാകുളം, അരൂര്‍, കോന്നി, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് സമയം.
അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടര്‍മാരാണുള്ളത്. ഇവർക്കായി 896 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. 5225 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.
മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ;
മഞ്ചേശ്വരം
ആകെ വോട്ടർമാർ 2,14,779. പുരുഷൻമാർ- 1,07,851, സ്ത്രീകൾ- 1,06,928.
എറണാകുളം
ആകെ വോട്ടർമാർ -1,91,898. പുരുഷൻമാർ- 76,184. സ്ത്രീകൾ-79,119 ട്രാൻസ്- മൂന്ന്
അരൂര്‍
ആകെ വോട്ടർമാർ- 1,97,956. പുരുഷൻമാർ-94,153. സ്ത്രീകൾ-97,745
കോന്നി
ആകെ വോട്ടർമാർ-1,97,956. പുരുഷൻമാർ-93,533. സ്ത്രീകൾ-1,04,422. ട്രാൻസ്- ഒന്ന്.
വട്ടിയൂര്‍ക്കാവ്
ആകെ വോട്ടർമാർ- 1,97,570. പുരുഷൻമാർ- 94,326. സ്ത്രീകൾ- 1,03,241. ട്രാൻസ്- മൂന്ന്
ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ 12,780 വോട്ടര്‍മാരാണ് ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി വർധിച്ചത്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂര്‍ 183 ഉം, കോന്നിയില്‍ 212 ഉം, വട്ടിയൂര്‍ക്കാവില്‍ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
എല്ലാ മണ്ഡലങ്ങളിലും പൊതു നിരീക്ഷകരെയും ചെലവ് നിരീക്ഷകരെയും കമ്മിഷന്‍ നിയോഗിച്ചിട്ടുണ്ട്.
മഞ്ചേശ്വരത്ത് സുഷമ ഗോഡ്ബോലെ, എറണാകുളത്ത് മാധവി കതാരിയ, അരൂരില്‍ ഡോ: അരുന്ധതി ചന്ദ്രശേഖര്‍, കോന്നിയില്‍ ഡോ. പ്രസാദ് എന്‍.വി, വട്ടിയൂര്‍ക്കാവില്‍ ഗൗതം സിംഗ് എന്നിവരാണ് പൊതു നിരീക്ഷകര്‍. മഞ്ചേശ്വരത്ത് കമല്‍ജീത്ത് കെ. കമല്‍, എറണാകുളത്ത് ഗോവിന്ദരാജ് എ, അരൂരില്‍ മൈമും ആലം, കോന്നിയില്‍ കെ. അരവിന്ദ്, വട്ടിയൂര്‍ക്കാവില്‍ മന്‍സറുള്‍ ഹസന്‍ എന്നിവരാണ് ചെലവ് നിരീക്ഷകര്‍.
മഞ്ചേശ്വരത്ത് 63 ഉം, അരൂരില്‍ ആറും, കോന്നിയില്‍ 48 ഉം, വട്ടിയൂര്‍ക്കാവില്‍ 13 ഉം ഉള്‍പ്പെടെ ആകെ 130 മൈക്രോ ഒബ്സര്‍വര്‍മാര്‍മാരെ നിയോഗിച്ചിട്ടുണ്ട്. എറണാകുളം മണ്ഡലത്തില്‍ മൈക്രോ ഒബ്സര്‍വര്‍മാരില്ല. അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ 24ന് നടക്കും.
Also Read അപ്പോ ശരിക്കും എത്ര പി.ജയരാജനുണ്ട്? കൺഫ്യൂഷനിലായ കോൺഗ്രസുകാർ സിപിഎം നേതാവിനെതിരെ പരാതിയുമായി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, Aroor by-Election, By Election in Kerala, Ernakulam, Konni By-Election, Manjeswaram by-election, Vattiyoorkavu By-Election