അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ നോട്ടയ്ക്ക് ലഭിച്ചത് 4011 വോട്ടുകൾ. നോട്ടയ്ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് എറണാകുളത്ത് കുറവ് കോന്നിയിലുമാണ്.
എറണാകുളത്ത് 1309 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. റോഡുകൾ തകർന്നതും വെള്ളക്കെട്ട് മൂലമുള്ള ദുരിതങ്ങളും എറണാകുളത്ത് നോട്ടയ്ക്ക് വോട്ടുകൾ കൂടാൻ കാരണമായതായാണ് വിലയിരുത്തൽ. വെള്ളക്കെട്ട് മൂലം വോട്ടെടുപ്പ് ദിവസമാണ് എറണാകുളം നിവാസികൾ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത്.
അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
അരൂരിൽ 840ഉം വട്ടിയൂർക്കാവിൽ 820 വോട്ടുകളുമാണ് നോട്ടയ്ക്ക് ലഭിച്ചത്. മഞ്ചേശ്വരത്ത് 574 വോട്ടുകളും കോന്നിയിൽ 468 വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, Ernakulam nota, Kerala byelection result, Nota