• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്രിസ്തുമസ് ദിനത്തിലെ എൻഎസ്എസ് ക്യാമ്പിനെതിരെ കെസിബിസി; മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചു

ക്രിസ്തുമസ് ദിനത്തിലെ എൻഎസ്എസ് ക്യാമ്പിനെതിരെ കെസിബിസി; മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആശങ്ക അറിയിച്ചു

എൻഎസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന്  മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയതായി കെസിബിസിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

  • Share this:

    തിരുവനന്തപുരം: ക്രിസ്തുമസ് ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിലായി എൻസിസി, എൻഎസ്എസ് ക്യാംപുകൾ  നടത്താൻ തീരുമാനിച്ച കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങൾക്കെതിരെ കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍.

    ക്രിസ്തുമസ് ദിനത്തില്‍ ക്യാമ്പ് നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അറിയിച്ചു.

    എൻഎസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന്  മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉറപ്പുനൽകിയതായി കെസിബിസിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ക്രൈസ്തവർ വിശ്വാസപരമായി പ്രാധാന്യം കൽപ്പിക്കുന്ന ദിവസങ്ങളിൽ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് കേരളകത്തോലിക്കാ മെത്രാൻ സമിതിയും, കെസിബിസി ജാഗ്രത, വിദ്യാഭ്യാസ കമ്മീഷനുകളും, വിവിധ സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിച്ചിരുന്നു.

    Published by:Arun krishna
    First published: