News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 12, 2021, 6:04 PM IST
KCBC
കെസിബിസിയുടെ ഔദ്യോഗിക മുദ്ര വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ രംഗത്ത്. ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യുവിന്റെ പ്രചാരണത്തിനെതിരെയാണ് കൗൺസിൽ രംഗത്ത് വന്നത്.
Also Read-
'താല്പര്യമില്ല'; UDF നേതാക്കൾക്ക് സന്ദർശന അനുമതി നിഷേധിച്ച് NSSകെസിബിസിയുടെ ഔദ്യോഗിക മുദ്ര വർഗീയ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണ്. രാഷ്ട്രീയ പാർട്ടികൾ അവരുടെ ലക്ഷ്യത്തിന് വേണ്ടി സഭയുടെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കൗൺസിൽ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Also Read-
വാഹനത്തിലിരുന്ന് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; വാഹനം പോസ്റ്റിലിടിച്ച് ഒരാള്‍ക്ക് പരിക്ക്
'ഖലീഫാ ഭരണത്തിലേക്കുള്ള കോണിപ്പടികളാകാൻ ഇനി ഞങ്ങളില്ല' എന്നെഴുതിയ പോസ്റ്ററിൽ കെസിബിസിയുടെ ഔദ്യോഗിക മുദ്ര ഉപയോഗിച്ച് അഡ്വ. നോബിൾ മാത്യു എന്ന വ്യക്തി പ്രചരിപ്പിക്കുന്നതാണ് ഈ കുറിപ്പിന് ആധാരമെന്നും കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Also Read-
നായ കുറുകെ ചാടി; ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ടു വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
അനാവശ്യമായ വർഗീയ പ്രചാരണത്തിന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടക്കുന്ന ശ്രമങ്ങളെ സഭ തള്ളിപ്പറയുന്നു. കേരള സമൂഹത്തിന്റെ പൊതുവായ വളർച്ചയ്ക്കും സൗഹാർദത്തിനും മതനിരപേക്ഷതയ്ക്കുമാണ് കെസിബിസി നാലപാടെടുക്കുന്നത്. അത്തരം കാര്യങ്ങൾ ഔദ്യോഗികമായി അറിയിക്കാനുള്ള സംവിധാനങ്ങൾ സഭയ്ക്കുണ്ട്. ഇത്തരത്തിൽ പോസ്റ്റർ നിർമിച്ച് പ്രചരിപ്പിക്കുന്നതുപോലെയുള്ള പ്രവർത്തനങ്ങൾ ആർക്കും ഭൂഷണമല്ല.
Also Read-
'ഒരു ടൈംപീസ്, അതില്‍ 12 മണി'; സസ്പെൻസ് നിറച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
തീവ്രവാദം ഏതുതരത്തിലായാലും അത് നമ്മുടെ നാടിന് ആപത്താണെന്ന് സഭ വിശ്വസിക്കുന്നു. വിഭാഗീയതക്ക് അതീതമായി നാടിന്റെ നന്മയ്ക്കും മാനവികതയ്ക്കുമായിട്ടാണ് എന്നും കെസിബിസി നിലകൊണ്ടിട്ടുള്ളതെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
Published by:
Rajesh V
First published:
January 12, 2021, 5:33 PM IST