• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അയൽക്കാരന്റെ നായ ഓരിയിടുന്നത് അറിയാനല്ല വിവരാവകാശം; പരാതിക്കാരന് താക്കീത്

2014ലാണ് അയൽക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അശോകൻ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചത്.

news18
Updated: July 17, 2019, 10:39 AM IST
അയൽക്കാരന്റെ നായ ഓരിയിടുന്നത് അറിയാനല്ല വിവരാവകാശം; പരാതിക്കാരന് താക്കീത്
dog(image for representation)
  • News18
  • Last Updated: July 17, 2019, 10:39 AM IST IST
  • Share this:
പത്തനംതിട്ട: വിചിത്ര ചോദ്യവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച അപേക്ഷകനെ താക്കീത് ചെയ്ത് മുഖ്യ വിവരാവകാശ കമ്മീഷ്ണർ വിൻസൻ എം. പോൾ. അയൽക്കാരന്റെ നായ ഓരിയിടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് അപേക്ഷകൻ ചോദിച്ചത്. പന്തളം മുടിയൂർക്കോണം സ്വദേശി അശോകനെയാണ് കമ്മീഷ്ണർ താക്കീത് ചെയ്തിരിക്കുന്നത്. വിവരാവകാശ നിയമം ദുർവിനിയോഗം ചെയ്യരുതെന്ന് അശോകന് മുന്നറിയിപ്പ് നൽകി.

also read: 'യൂണിവേഴ്സിറ്റി കോളജിൽ നടന്ന PSC പരീക്ഷകളും നിയമനങ്ങളും CBI അന്വേഷിക്കണം': എൻഡിഎ

2014ലാണ് അയൽക്കാരന്റെ നായ ഓരിയിടുന്നത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അശോകൻ മൃഗസംരക്ഷണ വകുപ്പിനെ സമീപിച്ചത്. ഉത്തരം ലഭ്യമല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ആദ്യമേ തന്നെ അറിയിച്ചു. തുടർന്നാണ് അശോകൻ മുഖ്യ വിവരാവകാശ കമ്മീഷ്ണർക്ക് പരാതി നൽകിയത്.

ചൊവ്വാഴ്ച പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന വീഡിയോ കോൺഫറൻസിംഗിലൂടെ മറ്റുള്ള പരാതികൾക്കൊപ്പം അശോകന്റെ പരാതിയും പരിഗണിച്ചു. പരാതിക്കാരൻ, മൃഗസംരക്ഷണ വകുപ്പ് വെറ്ററനറി സർജൻ ഡോ. ബിജു മാത്യു, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ബി. എസ് ബിന്ദു എന്നിവർ ഹാജരായിരുന്നു.

വിവരാവകാശ നിയമത്തെപ്പറ്റി ധാരണയില്ലാതെയുള്ള അപേക്ഷ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും തൻറെയും സമയം പാഴാക്കുന്നതാണെന്ന് വിവരാവകാശ കമ്മീഷ്ണർ പറഞ്ഞു. എന്നാൽ അറിയാനുള്ള അവകാശം കൊണ്ടാണ് അപേക്ഷ നൽകിയതെന്ന് അശോകൻ വ്യക്തമാക്കി. പൊതു അധികാരിയിൽ ഉള്ള രേഖയും രജിസ്റ്ററും അടിസ്ഥാനമാക്കിയേ മറുപടി തരാൻ സാധിക്കൂ എന്ന് കമ്മീഷൻ അറിയിക്കുകയായിരുന്നു.
First published: July 17, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...