നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RIP Sushant Singh Rajput | 'ഈ വിയോഗം സങ്കടകരം; പ്രളയകാലത്തെ പിന്തുണ ഓർക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

  RIP Sushant Singh Rajput | 'ഈ വിയോഗം സങ്കടകരം; പ്രളയകാലത്തെ പിന്തുണ ഓർക്കുന്നു': മുഖ്യമന്ത്രി പിണറായി വിജയൻ

  Sushant Singh Rajput found dead | 2018ലെ പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്. പ്രളയത്തിൽ തകർന്നുനിൽക്കുന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.

  pinarayi vijayan press meet

  pinarayi vijayan press meet

  • News18
  • Last Updated :
  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സുശാന്തിന്റെ മരണം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സുശാന്തിന്റെ കുടുംബത്തിനെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി പറഞ്ഞ മുഖ്യമന്ത്രി പ്രളയകാലത്ത് സുശാന്ത് കേരളത്തിന് നൽകിയ പിന്തുണയെ ഓർക്കുന്നെന്നും കുറിച്ചു.

   മുഖ്യമന്ത്രിയുടെ ട്വീറ്റ്,

   'സുശാന്ത് സിംഗിന്റെ മരണവാർത്ത വലിയ ദു:ഖമുണ്ടാക്കി. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു.

   പ്രളയകാലത്ത് കേരളത്തിന് അദ്ദേഹം നൽകിയ പിന്തുണയെ ഓർക്കുന്നു' - മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

       2018ലെ പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ഒരുകോടി രൂപയാണ് ആരാധകന്റെ പേരിൽ സുശാന്ത് സിംഗ് നൽകിയത്. പ്രളയത്തിൽ തകർന്നുനിൽക്കുന്ന കേരളത്തെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ കൈയിൽ പണമില്ലെന്നും ഒരു ആരാധകൻ സോഷ്യൽ മീഡിയയിലൂടെ സങ്കടം അറിയിച്ചപ്പോഴാണ് സുശാന്ത് സഹായവുമായി എത്തിയത്.

   You may also like:'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS] സുശാന്ത് സിംഗിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളസിനിമാ ലോകവും‍ [NEWS] പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ് [NEWS]

   ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

   ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുശാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി.
   First published:
   )}