നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | കനത്ത മഴ: അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

    Kerala Rains | കനത്ത മഴ: അവലോകനയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

    അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനായി അവലോകനയോഗം(review meeting)വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.minister pinarayi vijayan) മുന്നരയ്ക്കാണ് പ്രത്യേക അവലോകനയോഗം ചേരുക.
      അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കന്‍-മദ്ധ്യ ജില്ലകളില്‍ ഇതിനോടകം ശക്തമായ മഴ വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്.

      തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ അടുത്ത 24 മണിക്കൂര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

      നദികളില്‍ ജലനിരപ്പുയരാനും ചില അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കാനും സാധ്യതയുണ്ട്. നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണം. യാതൊരു കാരണവശാലും ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍-ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്നവരും അതീവ ജാഗ്രത പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

      കെഎസ്ഇബിയുടെ കീഴിലുള്ള നാലു ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, കുണ്ടള, ഷോളയാര്‍, കക്കി ഡാമുകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയത്. രണ്ട് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. പെരിങ്ങല്‍കുത്ത്, മാട്ടുപെട്ടി ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട്. അതിനിടെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 240 cm ഉയര്‍ത്തിയിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് അത് 80 cm കൂടി ( മൊത്തം - 320 cm ) ഉയര്‍ത്തുമെന്നും സമീപ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

      കൊല്ലം ജില്ലയില്‍ കനത്ത മഴ, വ്യാപക നാശം

      കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. കിഴക്കന്‍ മേഖലയില്‍ മഴ രൂക്ഷമാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുന്നു. കല്ലടയാറിന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ്. പത്തനാപുരത്ത് മഴയില്‍ വീട് തകര്‍ന്നു. മാങ്കോട് സ്വദേശിയായ ദാസിന്റെ വീടാണ് തകര്‍ന്നത്

      അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. തീരമേഖലകളിലും മഴക്കെടുതി. ക്ലാപ്പന പഞ്ചായത്തില്‍ ചില വീടുകളില്‍ വെള്ളം കയറി. ഇവരെ മാറ്റിപ്പാര്‍പ്പിച്ചു. മയ്യനാട് താന്നി ഭാഗങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുന്നു.

      ഇടുക്കിയില്‍ മഴ അതി ശക്തമായി തുടരുന്നു.

      ജാഗ്രത നിര്‍ദേശം. പീരുമേടിന് സമീപം പുല്ലുപാറയില്‍ ഉരുള്‍ പൊട്ടി ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ മുതല്‍ അതിശക്തമായ മഴയാണ് ഇടുക്കി ഹൈറേഞ്ചിലും ലോറേഞ്ചിലും അനുഭവപ്പെടുന്നത്. കൊട്ടാരക്കര - ദിണ്ടുക്കല്‍ ദേശീയപാതയില്‍ പീരുമേട് പുല്ലുപാറക്ക് സമീപം ഉരുള്‍പൊട്ടല്‍ ഉണ്ടായി. ദേശീയപാതയിലേക്കു മണ്ണും കല്ലും ഒഴുകിയെത്തിയതോടെഗതാഗതം തടസ്സപ്പെട്ടു. പീരുമേട് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സമീപത്തെ വ്യാപാര സ്ഥാപനത്തിന് നാശനഷ്ടം സംഭവിച്ചു.
      Published by:Jayashankar AV
      First published:
      )}