• HOME
  • »
  • NEWS
  • »
  • kerala
  • »
  • Gujarat | ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

Gujarat | ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തി; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും ചീഫ് സെക്രട്ടറി വിപി ജോയ് വിലയിരുത്തി.

  • Share this:
തിരുവനന്തപുരം: ഗുജറാത്തിന്റെ (Gujarat) ഭരണസംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ പോയ ചീഫ് സെക്രട്ടറി വി പി ജോയ്(V P Joy) കേരളത്തില്‍ തിരിച്ചെത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം തത്സമയം ഓരോ ദിവസവും മുഖ്യമന്ത്രിക്ക് വിലയിരുത്തന്‍ കഴിയുന്ന സി എം ഡാഷ് ബോര്‍ഡ് സംവിധാനമാണ് പ്രധാനമായും പഠിച്ചത്. മുഖ്യമന്ത്രിയുടെ ഡാഷ്‌ബോര്‍ഡ് സംവിധാനത്തിന് പുറമെ ഗുജറാത്തിലെ മറ്റ് വികസനമാതൃകകളും ചീഫ് സെക്രട്ടറി വിപി ജോയ് വിലയിരുത്തി.

സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടായി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തും. ഗുജറാത്തില്‍ ഇ-ഗവേണന്‍സിനായി വിജയകരമായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സിസ്റ്റം പഠിക്കുന്നതിനായി ചീഫ് സെക്രട്ടറി വി.പി.ജോയ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ ഗുജറാത്തിലെത്തിയത്.

2019ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡേറ്റാബേസ് സൃഷ്ടിക്കുകയും, സിഎം ഡാഷ്ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി. ഗുജറാത്തിലെ അരലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഓണ്‍ലൈനായി വിലയിരുത്തുന്ന കമാന്‍ഡ് സെന്ററായ വിദ്യാസമീക്ഷാ കേന്ദ്രത്തില്‍ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്.

Also Read-കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കത്ത്

പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരമാണ് ഗുജറാത്ത് സന്ദര്‍ശനം എന്നാണ് ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറി പങ്കജ് കുമാറിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഗുജറാത്തിലെ ഡാഷ് ബോര്‍ഡ് സിസ്റ്റം മികച്ചതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

Also Read-K Muraleedharan | 'കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമം; മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശം പുറത്ത് വിടണം'; കെ മുരളീധരന്‍

ഗുജറാത്ത് സന്ദര്‍ശിച്ച് പദ്ധതി പരിശോധിക്കാനും പ്രധാനമന്ത്രി ഉപദേശിച്ചിരുന്നു. ഇതുപ്രകാരം പദ്ധതിയെ കുറിച്ച് പഠിക്കാന്‍ അവസരം നല്‍കണമെന്നും ചീഫ് സെക്രട്ടറി വി.പി ജോയ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Published by:Jayesh Krishnan
First published: