• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രത്യേക വിമാനം: വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രത്യേക വിമാനം: വാര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് 2017 നവംബറിൽ

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: പ്രളയത്തിന് ശേഷമുളള പുനര്‍നിര്‍മാണത്തിന് പണമില്ലാതെ കേരളം നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി പ്രത്യേക വിമാനത്തില്‍ മധുരയില്‍ പോയതിന് 7.6 ലക്ഷം രൂപ ചെലവായെന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മന:പൂര്‍വ്വം കെട്ടിച്ചമതുമാണെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മധുരയില്‍ ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പോയത് 2017 നവംബറിലാണെന്നും പ്രളയത്തിന് ഒരു വര്‍ഷം മുമ്പായിരുന്നു ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    ഈ യാത്രയെ പ്രളയവുമായി ബന്ധിപ്പിച്ചത് ദുരുദ്ദേശ്യപരമാണെും പത്രക്കുറിപ്പില്‍ പറയുന്നു. പ്രളയമുണ്ടായത് 2018 ആഗസ്തിലാണ്. 2018 നവംബര്‍ 6 ന് മുഖ്യമന്ത്രി കോഴിക്കോട്ടു ചേര്‍ന്ന എല്‍ഡിഎഫ് റാലിയില്‍ മുഖ്യമന്ത്രി പങ്കെടുത്ത വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും വന്നിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

    Also Read: മധുരയ്‌ക്കൊരു യാത്ര: സര്‍ക്കാരിന് ചിലവ് 7.6 ലക്ഷം

    'മുഖ്യമന്ത്രിക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പ്രത്യേക വിമാനമോ ഹെലിക്കോപ്റ്ററോ ഉപയോഗിക്കേണ്ടിവരും. അതു സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യം തന്നെയാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങള്‍ക്കെല്ലാം സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഉണ്ട്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അത്യാവശ്യ കാര്യങ്ങള്‍ക്ക് അത് ഉപയോഗിക്കുന്നു. കേരളത്തിന് സ്വന്തമായി വിമാനമോ ഹെലിക്കോപ്റ്ററോ ഇല്ലാത്തതുകൊണ്ടാണ് അടിയന്തര സാഹചര്യത്തില്‍ മുഖ്യമന്ത്രിമാര്‍ക്ക് ഹെലിക്കോപ്റ്ററോ പ്രത്യേക വിമാനമോ ഉപയോഗിക്കേണ്ടി വരുന്നത്.' വാര്‍ത്താക്കുറിപ്പ് പറയുന്നു.

    2017 നവംബറില്‍ മുഖ്യമന്ത്രി മധുരയില്‍ നടന്ന ദളിത് ശോഷണ്‍ മുക്തിമഞ്ചിന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയതിന് 7.60 ലക്ഷം ചിലവായ പുറത്തുവന്ന സാഹചര്യത്തിലാണ് ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയത്.
    First published: