• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല; പ്രിയനന്ദനെതിരായ അക്രമത്തില്‍ മുഖ്യമന്ത്രി

കേരളത്തില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല; പ്രിയനന്ദനെതിരായ അക്രമത്തില്‍ മുഖ്യമന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്

priyanandanan- pinarayi

priyanandanan- pinarayi

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംവിധായകന്‍ പ്രിയനന്ദനെതിരായ അക്രമണത്തെ അപലപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇത്തരത്തിലുള്ള ഒരു കാര്യങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

    'ഒരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ദിവസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയും സൈബര്‍ ആക്രമണവും നടത്തിയിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ് പ്രിയനന്ദന് നേരെ ഉണ്ടായിരിക്കുന്നത്. ഇത് ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും' മുഖ്യമന്ത്രി പറഞ്ഞു.

    Also Read: പ്രിയനന്ദന് നേരെ ചാണകവെള്ളം ഒഴിച്ചു; ആക്രമിച്ചത് ബിജെപി പ്രവര്‍ത്തകനെന്ന് സംവിധായകന്‍

    ഇന്നു രാവിലെയായിരുന്നു സംവിധായകന്‍ പ്രിയനന്ദനു നേരെ അക്രമണം ഉണ്ടായത്. വല്ലച്ചിറയില്‍ പ്രിയനന്ദന്റെ വീടിനടുത്തുള്ള കടയില്‍വെച്ചാണ് ആക്രമിച്ചത്. മര്‍ദ്ദിച്ചശേഷം പ്രിയനന്ദന്റെ മേല്‍ ചാണകവെള്ളവും ഒഴിച്ചിരുന്നു. അക്രമത്തിനു പിന്നില്‍ തനിക്കറിയാവുന്ന ബിജെപി പ്രവര്‍ത്തകനാണെന്ന് പ്രിയനന്ദന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്.

    Also Read: പൊലീസ് അകമ്പടിയില്ലാതെ തൃശൂരില്‍ ഇറങ്ങാന്‍ കഴിയില്ല; പ്രിയനന്ദനന് BJP നേതാവിന്റെ മുന്നറിയിപ്പ്

    നേരത്തെ ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് മതനിന്ദയെന്ന സംഘപരിവാര്‍ അനുകൂലികള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ രംഗത്തുവന്ന ബിജെപി നേതാവ് ബി ഗോപാല കൃഷ്ണന്‍ പ്രിയനന്ദനന്‍ അടക്കമുള്ളവര്‍ക്ക് പൊലീസിന്റെ അകമ്പടി ഇല്ലാതെ തൃശൂരില്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അക്രമണമുണ്ടായത്. മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രിയനന്ദന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    First published: