'ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്നവരിൽ നിന്നു മാത്രം'; പ്രവാസികളുടെ ക്വറന്റീനിൽ നിലപാട് മാറ്റി സർക്കാർ
'ചെലവ് ഈടാക്കുന്നത് താങ്ങാന്‍ കഴിയുന്നവരിൽ നിന്നു മാത്രം'; പ്രവാസികളുടെ ക്വറന്റീനിൽ നിലപാട് മാറ്റി സർക്കാർ
നാട്ടിലേക്ക് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും ഇനി മുതല്‍ ക്വാറന്റീന് ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
"പ്രവാസികളുടെ ക്വാറന്റീന് ചെലവ് അവരില്‍നിന്ന് ഈടാക്കാനുള്ള തീരുമാനം ചില തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍വകക്ഷി യോഗത്തിലും ഈ പ്രശ്നം വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ല. പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ക്വാറന്റീന് ചെലവ് താങ്ങാന്‍ കഴിയുന്നവരുണ്ട്. അവരില്‍നിന്ന് അത് ഈടാക്കുക എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. അത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും"- മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നാട്ടിലേക്ക് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികളും ഇനി മുതല്‍ ക്വാറന്റീന് ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.
വിദേശത്തുള്ള ചില സംഘടനകള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രാവാസികളെ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നതിന് സര്‍ക്കാരിന് ഒരു വിരോധവുമില്ല. സര്‍ക്കാരിന് മുന്‍കൂട്ടി വിവരം ലഭിച്ചാന്‍ അതിനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാത്തതുകൊണ്ട് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പ്രവാസികളെ എത്തിക്കാനാവുന്നില്ല എന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.