HOME » NEWS » Kerala » KERALA CM PINARAYI VIJAYAN AGAINST CENTRAL GOVERNMENT

കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി; സഹായം നൽകുന്നതിൽ അലംഭാവം

News18 Malayalam
Updated: November 24, 2018, 2:53 PM IST
കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി; സഹായം നൽകുന്നതിൽ അലംഭാവം
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സഹായം നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതര അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് ലോകബാങ്ക് സംഘത്തിന്റെ വിലയിരുത്തില്‍ എന്നാല്‍ കേന്ദ്രം ഇതുവരെ നല്‍കിയത് 600 കോടി മാത്രമാണ്. പ്രളയകാലത്ത് കേന്ദ്രം അനുവദിച്ച അരിയ്ക്കും മണ്ണെണ്ണയ്ക്കുമുള്ള പണം കൂടി നല്‍കിയാല്‍ കേന്ദ്ര സഹായം 336 കോടി മാത്രമാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടാക്കാട്ടി.

പ്രവാസി മലയാളി കൂട്ടായ്മയുമായി സഹകരിച്ച് ഫണ്ട് സമാഹരിക്കാനുള്ള മന്ത്രിമാരുടെ വിദേശയാത്ര കേന്ദ്രം തടഞ്ഞു. അത്തരമൊരു നിലപാട് സ്വീകരിച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. പ്രളയ ദുരിതത്തില്‍ മനുഷ്യസാധ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നത് രാജ്യവും ലോകവും അംഗീകരിച്ചിട്ടുള്ളതാണ്.

കേരളത്തിന്റെ അതിജീവനത്തെ ലോകം മാൃകാപരമായാണ് വീക്ഷിച്ചത്. എസ്ഡിആര്‍എഫിലെ ഉള്‍പ്പെടെ 3641.91 കോടി രൂപയാണു സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ളത്. പുനര്‍നിര്‍മ്മാണം ഐക്യത്തോടെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

First published: November 23, 2018, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories