• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

KM MANI PASSES AWAY | മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് പിണറായി വിജയന്‍

KM MANI PASSES AWAY | മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്ന് അച്യുതാനന്ദന്‍

news18
Updated: April 9, 2019, 6:52 PM IST
KM MANI PASSES AWAY | മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമെന്ന് പിണറായി വിജയന്‍
km mani
  • News18
  • Last Updated: April 9, 2019, 6:52 PM IST IST
  • Share this:
കൊച്ചി: കെഎം മാണിയുടെ നിര്യാണം കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗത്ഭനായ നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് അവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെയുമാണ് നഷ്ടമായിട്ടുള്ളതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു കെഎം മാണിയുടെ മരണം. വൈകീട്ട് 4.57 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് നില കൂടുതല്‍ ഗുരുതരമായത്.

Also Read:  KM Mani passes away | കെ.എം മാണി അന്തരിച്ചു

തനിക്ക് നഷ്ടമായത് ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനെയാണെന്നും കെഎം മാണിയുമായി 55 വര്‍ഷത്തെ സൗഹൃദംമുണ്ടായിരുന്നെന്നും നേരത്തെ എകെ ആന്റണി പറഞ്ഞിരുന്നു. അധ്വാന വര്‍ഗത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവിന്റെ വിയോഗം കേരളത്തിന്റെ തീരാനഷ്ടമണെന്നാണ് എകെ ആന്റണി പറഞ്ഞത്.

മാണിയുടെ നിര്യാണത്തില്‍ അനുശോചിച്ച മിസോറാം മുന്‍ ഗവര്‍ണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലെ അനിതരസാധാരണമായ വ്യക്തിത്വമായിരുന്നു മാണിയുടേതെന്ന് പറഞ്ഞു. 'ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് മാണി സാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രിയെന്ന ഒറ്റ റെക്കോര്‍ഡ് മാത്രം മതി അദ്ദേഹത്തിന്റെ മഹത്വം അറിയാന്‍. രാഷ്ട്രീയത്തിലെ അതികായന്‍ ആയിരുന്ന കെ.എം മാണിയുടെ വിയോഗം നികത്താന്‍ ആകാത്തതാണ്. കുടുംബത്തിന്റെയും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.' കുമ്മനം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കെ.എം മാണിയുടെ വിയോഗം കേരള രാഷ്ട്രീയത്തിനുണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. 'രാഷ്ട്രീയത്തിനതീതമായി വ്യക്തിപരമായ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച നേതാവായിരുന്നു മാണി. മാണിയെ സ്നേഹിക്കുന്ന എല്ലാവരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നു' വിഎസ് അനുശോചന കുറിപ്പില്‍ പറഞ്ഞു.Dont Miss: കെ.എം. മാണിക്ക് സിനിമാ ലോകത്തിന്റെ യാത്രാമൊഴി

വിയോജിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മാണിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നുന്നെന്ന് പിജെ ജോസഫ് പ്രതികരിച്ചു. മാണിയുടെ മരണം പാര്‍ട്ടിക്കും യുഡിഎഫിനും തീരാ നഷ്ടമാണെന്നും പി ജെ ജോസഫ് പറഞ്ഞു.

ജനാധിപത്യ കേരളത്തിന്റെ ഉജ്വല പോരാളിയായിരുന്നു കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെഎം മാണിയെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. 'മതേതരത്വവും മത സൗഹാര്‍ദവും കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഏറെ കാലം മന്ത്രിയായ അദ്ദേഹം കേരളത്തിന്റെ വികസനത്തില്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. സാമ്പത്തിക രംഗത്തുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ എല്ലാ മന്ത്രിസഭകളെയും സ്വാധീനിച്ചിട്ടുണ്ട്. മുസ്ലിം ലീഗുമായും നേതാക്കളുമായും എന്നും നല്ല ബന്ധം കാത്തു സൂക്ഷിച്ച മാണി സാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.' സാദിഖ് അലി ശിഹാബ് തങ്ങള്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍