തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി മുരളീധരനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിയേയും കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററി സഹമന്ത്രിയായി നിയമിതനായ വി മുരളീധരനെയും അഭിനന്ദിക്കുന്നു.
സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാധ്യമാക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് നീങ്ങേണ്ടതുണ്ട്. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള കൂട്ടായ ശ്രമത്തില്‍ സഹകരണം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് വി. മുരളീധരന്. മഹാരാഷ്ട്രിയില്‍ നിന്നുളള അംഗമായാണ് അദ്ദേഹം രാജ്യസഭയില്‍ എത്തിയത്. സഹമന്ത്രിയായി നിയമിതനായ മുരളീധരന് വിദേശകാര്യ പാര്‍ലമെന്ററി വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
Also Read
മാർക്സിസം, യുക്തിരഹിതമായ രാഷ്ട്രീയ വിശ്വാസംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.