നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച് എൽഡിഎഫ്; മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം കൊല്ലത്ത് ആരംഭിച്ചു; NSS ബഹിഷ്കരിച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ചുവടുവച്ച് എൽഡിഎഫ്; മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം കൊല്ലത്ത് ആരംഭിച്ചു; NSS ബഹിഷ്കരിച്ചു

  മതമേലധ്യക്ഷന്മാരും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള സമൂഹത്തിലെ നാനാതുറകളിലുള്ള ക്ഷണിക്കപെട്ടവർ അഭിപ്രായം രേഖപ്പെടുത്തി.

  News18 Malayalam

  News18 Malayalam

  • Share this:
  കൊല്ലം: തുടർഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന പര്യടനത്തിന് കൊല്ലത്ത് നിന്ന് തുടക്കമായി. വിവിധ മേഖലകളിലെ പ്രമുഖരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ക്ഷണമുണ്ടായിരുന്നെങ്കിലും എൻഎസ്എസ് ചർച്ച ബഹിഷ്കരിച്ചു. ചർച്ചകളിൽ നിന്നും ഉയരുന്ന ആശയങ്ങളുടെ കൂടി അടിസ്ഥാനത്തിലാകും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുക.

  Also Read- സിസ്റ്റർ അഭയ കൊലക്കേസ്: ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാർ

  രാവിലെ 8.30 ന് തന്നെ മുഖ്യമന്ത്രി കൊല്ലത്തെത്തി. തുടർന്ന് സിപിഎം ജില്ലാ നേതാക്കളുമായി ചർച്ച. പിന്നാലെ പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള യോഗത്തിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് മുഖ്യമന്ത്രി പര്യടനം ആരംഭിച്ചിരിക്കുന്നത്.

  മതമേലധ്യക്ഷന്മാരും വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള സമൂഹത്തിലെ നാനാതുറകളിലുള്ള ക്ഷണിക്കപെട്ടവർ അഭിപ്രായം രേഖപ്പെടുത്തി. സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനം കൂടുതൽ മികവോടെ തുടരുമെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു. ഒന്നും നടക്കില്ല എന്ന അനുഭവം കേരളത്തിൽ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിനിധികൾ എഴുതി തയ്യാറാക്കിയ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി.

  Also Read- 1992 മാര്‍ച്ച് 27ന് സിസ്റ്റർ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍; കേസിന്റെ നാൾവഴികൾ

  വിജയകരമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തും കൂടുതൽ മികച്ച മാറ്റം കൈവരിക്കുമെന്ന ഉറപ്പ് യോഗത്തിലുണ്ടായി. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നതിനൊപ്പം വലിയ സംരംഭങ്ങളും യഥാർത്ഥ്യമാക്കും. തുടർ ഭരണമെന്ന പൊതുബോധം വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന വിലയിരുത്തലുമുണ്ടായി. കൊല്ലം ജില്ലയിൽ ടൂറിസത്തിന് വലിയ പ്രാധാന്യം വേണമെന്ന കാര്യവും ചർച്ചയിൽ ഉയർന്നു.  ക്ഷണം ഉണ്ടായെങ്കിലും എൻഎസ്എസ് ചർച്ച ബഹിഷ്കരിച്ചു. ആവശ്യങ്ങളോട് സർക്കാർ മുഖം തിരിഞ്ഞു നിൽക്കുന്നതിനാലാണ് ബഹിഷ്കരണം എന്ന താലൂക്ക് യൂണിയൻ അറിയിച്ചു. കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റിനെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരുന്നത്. ഈ മാസം 30 ന് ആലപ്പുഴയിൽ പര്യടനം അവസാനിക്കും.
  Published by:Rajesh V
  First published:
  )}