• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'അഗ്നിപഥ് പ്രതിഷേധം രാജ്യത്തെ യുവാക്കളുടെ വികാരം';അത് മാനിച്ച് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി

'അഗ്നിപഥ് പ്രതിഷേധം രാജ്യത്തെ യുവാക്കളുടെ വികാരം';അത് മാനിച്ച് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി

രാജ്യതാൽപര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

  • Share this:
    സൈന്യത്തിലേക്കുള്ള നാല് വര്‍ഷത്തെ ഹൃസ്വകാല റിക്രൂട്ട്മെന്‍റ് പദ്ധതിയായ അഗ്നിപഥ് നിര്‍ത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയ്ക്കെതിരായ പ്രക്ഷോഭങ്ങള്‍ കേരളത്തിലടക്കം വ്യാപിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. രാജ്യതാൽപര്യം കണക്കിലെടുത്ത് പദ്ധതി നിർത്തിവയ്ക്കണമെന്നും യുവാക്കളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ട്വീറ്റിൽ പറയുന്നു.





    കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരുമാണ് പ്രതിഷേധമുണ്ടായത്. തിരുവനന്തപുരത്ത് നൂറിലധികം ഉദ്യോഗാർത്ഥികൾ തമ്പാനൂരിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തി. പുതിയ സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് കോഴിക്കോട്ടെ പ്രതിഷേധം. കണ്ണൂരിൽ റെയിൽവേ സ്റ്റേഷനിലേക്കായിരുന്നു പ്രതിഷേധ മാർച്ച്.

    കേന്ദ്ര പൊലീസ് സേനയിലും അസം റൈഫിൾസിലും 10% സംവരണം; പ്രായപരിധിയിൽ ഇളവ്; അഗ്നിപഥ് പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്ര സർക്കാർ


    അഗ്നിപഥ്‌ പദ്ധതിക്കെതിരായ പ്രതിഷേധം (Agnipath Protest)തണുപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കാലാവധി കഴിയുന്ന അഗ്നിവീരന്മാർക്ക് അർദ്ധസൈനിക വിഭാഗത്തിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചു.

    കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരിക്കുന്നത്. മറ്റൊരു ട്വീറ്റിൽ സേനകളിൽ അപേക്ഷിക്കുന്ന അഗ്നിവീറുകൾക്ക് പ്രായപരിധി ഇളവ് ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തെ പ്രായപരിധി ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഗ്നിപഥിലെ ആദ്യ ബാച്ചിന് നിശ്ചിത ഉയർന്ന പ്രായപരിധിയേക്കാൾ അഞ്ച് വർഷത്തേക്കും ഇളവ് പ്രഖ്യാപിച്ചു.

    Also Read- അഗ്നിപഥ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ല; മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

    അതേസമയം, പദ്ധതിക്കെതിരായ പ്രതിഷേധം ഇന്നും തുടരുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. ബിഹാറിൽ ഇന്നും പ്രതിഷേധക്കാർ ട്രയിനിന് തീയിട്ടു. ഇവിടെ പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. യുപിയിൽ പ്രതിഷേധിച്ച 260 പേരെ അറസ്റ്റ് ചെയ്തു.

    Also Read- അഗ്നിപഥ്: റിക്രൂട്ട്മെന്റുകൾ കൂടും; ഒരാൾക്കു പകരം നാല് പേർക്ക് അവസരം ലഭിക്കുമെന്ന് നേവി ചീഫ് അഡ്മിറൽ

    17.5 വയസിനും 21 വയസിനും ഇടയിൽ പ്രായമുള്ള യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സായുധ സേനയിൽ നിയമിക്കുന്ന പദ്ധതി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രതിഷേധം ശക്തമാകുന്നതിനിടയിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്ക് കീഴിലുള്ള റിക്രൂട്ട്‌മെന്റിനുള്ള ഉയർന്ന പ്രായപരിധി 21 ൽ നിന്ന് 23 ആയാണ് ഉയർത്തിയത്. കഴിഞ്ഞ 2 വര്‍ഷമായി ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചിരുന്ന സാഹചര്യത്തിലാണ് നടപടി.

    ഈ വര്‍ഷത്തേക്കു മാത്രമാണ് ഈ ഉയര്‍ന്ന പ്രായപരിധി ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റുകളൊന്നും നടന്നിട്ടില്ല. അതിനാലാണ് ഇക്കൊല്ലത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
    Published by:Arun krishna
    First published: