• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ? പിണറായി

ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നേതാവ് ഇതിലൂടെ രാജ്യത്തിന് നല്‍കുന്നത്

news18
Updated: March 23, 2019, 9:47 PM IST
രാഹുലിന്റെ കേരളത്തിലെ സ്ഥാനാര്‍ഥിത്വം ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ? പിണറായി
rahul pinarayi
news18
Updated: March 23, 2019, 9:47 PM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ വരുന്നത് ബിജെപിയോട് മത്സരിക്കാനല്ല മറിച്ച് ഇടതുപക്ഷത്തോട് മത്സരിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഒരു നില ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്ക് ചേര്‍ന്നതാണോ എന്നത് കോണ്‍ഗ്രസ് സ്വയം ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിയെയല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് കോണ്‍ഗ്രസ് നേതാവ് ഇതിലൂടെ രാജ്യത്തിന് നല്‍കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് പ്രധാനമാണെന്നും ബിജെപിക്കെതിരേയുള്ള ശക്തമായ നീക്കമാണ് രാജ്യത്തെ മതനിരപേക്ഷതയില്‍ ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടികള്‍ കൈക്കൊള്ളുന്നതെന്നും പിണറായി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രധാന ശക്തി ബിഎസ്പിയും എസ്പിയുമാണെന്ന് പറഞ്ഞ കേരള മുഖ്യമന്ത്രി അമേഠിയടക്കമുള്ള രണ്ട് സീറ്റുകള്‍ യുപിയിലെ ഏറ്റവും പ്രധാന ശക്തിയായ എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സിനായി മാറ്റിവെച്ചിട്ടുണ്ടെന്നും അതവരുടെ മഹത്വമാണെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: എറണാകുളമാണെന്ന് കരുതി ചാലക്കുടിയില്‍പ്പോയ കണ്ണന്താനം: എന്തുണ്ട് ? അപ്പോള്‍ വോട്ടര്‍: മണ്ഡലം മാറിപ്പോയി സര്‍ !

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്നത് തിരഞ്ഞെടുപ്പിന് ശേഷമല്ലേ തീരുമാനിക്കാനാവൂ എന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Dont Miss: മരുഭൂമിയിലെ ദേശാടനപ്പക്ഷി ഇടയ്ക്കിടെ കേരളത്തിൽ; എന്താപത്താണ് നാടിന് വരാനിരിക്കുന്നതെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പോരാട്ടം ആ രീതിയില്‍ നടക്കുമെന്നും രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് അതിനു എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് താന്‍ കരുതുന്നില്ലെന്നും പറഞ്ഞ പിണറായി ഇവിടെ വന്ന് ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നതെന്നും ചോദിച്ചു.

Loading...

First published: March 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...