നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയത്തിന്റെ ആഘാതമേറ്റ നാടിനെ കേന്ദ്രസര്‍ക്കാര്‍ ചതിച്ചു: മുഖ്യമന്ത്രി

  പ്രളയത്തിന്റെ ആഘാതമേറ്റ നാടിനെ കേന്ദ്രസര്‍ക്കാര്‍ ചതിച്ചു: മുഖ്യമന്ത്രി

  ആയിരം ദിവസം മുമ്പ് നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ ഞങ്ങള്‍ അതിന്റെ കൂടെ നില്‍ക്കുകയായിരുന്നു

  ഫയൽ ചിത്രം

  ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: പ്രളയത്തിന്റെ ആഘാതമേറ്റ നാടിനെ കേന്ദ്രസര്‍ക്കാര്‍ ചതിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇയുടെ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന്റെ മുട്ടാപ്പോക്ക് സമീപനം തടസമായെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിവസം പൂര്‍ത്തിയാക്കിയതിന്റെ സംസ്ഥാന തല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   ആയിരം ദിവസം മുമ്പ് നാട് മാറ്റം ആഗ്രഹിച്ചപ്പോള്‍ ഞങ്ങള്‍ അതിന്റെ കൂടെ നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങളുടെ വികസനമാണ് സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം. അത് ആയിരം ദിവസത്തിനുള്ളില്‍ ഏറെക്കുറെ നടപ്പായിട്ടുണ്ട്. പലതും അതിന്റെ പ്രവര്‍ത്തനങ്ങളിലുമാണ്. എന്നാല്‍ ചിലര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉടക്കിടാന്‍ നോക്കുന്നുണ്ട്. അത്തരക്കാരോട് എനിക്ക് പറയാനുള്ളത് ആ കളി വേണ്ടെന്നാണ്.' പിണറായി പറഞ്ഞു.

   Also Read: 10ലക്ഷത്തില്‍പ്പരം കുടുംബങ്ങളെ വനഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണം: സുപ്രീംകോടതി

   പ്രകടന പത്രികയിലുള്ളതെല്ലാം നടപ്പാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ പറയുന്ന സമയമാണിതെന്നും എന്നാല്‍ പറഞ്ഞത് നടപ്പാക്കുന്ന പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവെക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

   അഴിമതികൊണ്ടും വികസന മുരടിപ്പ് കൊണ്ടും ആയിരം ദിവസം മുമ്പ് നാട് കുട്ടിച്ചോറായിരുന്നുവെന്നും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അതിന് മാറ്റമുണ്ടായതായും അദ്ദേഹം പറഞ്ഞു.

   First published:
   )}