• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

BREAKING: കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് എം സീറ്റു വിഭജന ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു

കേരളാ കോണ്‍ഗ്രസ് അയഞ്ഞെന്ന് വിചാരിക്കരുതെന്ന് കെഎം മാണി

news18
Updated: March 3, 2019, 12:22 PM IST
BREAKING: കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് എം സീറ്റു വിഭജന ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
udf
  • News18
  • Last Updated: March 3, 2019, 12:22 PM IST IST
  • Share this:
കൊച്ചി: ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി കൊച്ചിയില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. രണ്ടു സീറ്റുകളെന്ന നിലപാടില്‍ കേരളാ കോണ്‍ഗ്രസ് എം ഉറച്ച് നിന്നതോയെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് അയഞ്ഞെന്ന് വിചാരിക്കരുതെന്ന് കെഎം മാണി പറഞ്ഞു. ചൊവ്വാഴ്ച ആലുവയില്‍ വെച്ചാണ് വീണ്ടും ഉഭയകക്ഷി ചര്‍ച്ച നടത്തുക. നേരത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യമറിയിച്ചതായി പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.

Also Read:  ലോക്സഭാ തെരഞ്ഞെടുപ്പ്: മന്ത്രിമാർ മത്സരിക്കേണ്ട സാഹചര്യം ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക്

 

സീറ്റു കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു. അധിക സീറ്റ് ഇല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സീറ്റ് വിട്ടു നല്‍കണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസഫ് വിഭാഗം.

എന്നാല്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഘടകക്ഷികള്‍ക്ക് സീറ്റ് കൂട്ടി നല്‍കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 3, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍