നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സിപിഎമ്മിന്റെ അച്ചടക്ക നടപടി മല എലിയെ പ്രസവിച്ചത് പോലെ; പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫ്

    സിപിഎമ്മിന്റെ അച്ചടക്ക നടപടി മല എലിയെ പ്രസവിച്ചത് പോലെ; പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി ബാബു ജോസഫ്

    ഒരു മൊട്ടുസൂചി വാങ്ങാനുള്ള പണം പോലും സിപിഎം ചെലവഴിച്ചില്ലെന്നും ബാബു ജോസഫ് 

    news18

    news18

    • Share this:
    കൊച്ചി: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സ്വീകരിച്ച അച്ചടക്ക നടപടിയെ പരിഹസിച്ച് പെരുമ്പാവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ബാബു ജോസഫ്. മല എലിയെ പ്രസവിച്ചത് പോലെയായി സിപിഎം സ്വീകരിച്ച നടപടി എന്ന് ബാബു ജോസഫ് പറഞ്ഞു.

    പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ബാബു ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തലിനെ തുടർന്നായിരുന്നു ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എൻ സി  മോഹനനെ പാർട്ടി താക്കീത് ചെയ്യാൻ തീരുമാനിച്ചത്. സിപിഎം നടപടി ഗൗരവത്തിൽ ഉള്ളതല്ല എന്നാണ് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് കൂടിയായിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ബാബു ജോസഫിന്റെ വിമർശനം.

    പാർട്ടി നടപടി മല എലിയെ പ്രസവിച്ചതുപോലെ ആയെന്ന് ബാബു ജോസഫ് പറഞ്ഞു. താക്കീത്  എന്നത് കടുത്ത നടപടി ആയാണ് ചിലർ പറയുന്നത്. അങ്ങനെയാണോ എന്ന് അറിയില്ല. തോൽവിക്ക് പിന്നാലെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. അത്തരം വിവരങ്ങൾ ആണ്  മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത്. എന്നാൽ അങ്ങനെ ഒന്നും ഉണ്ടായില്ലെന്ന് ബാബു ജോസഫ് പറയുന്നു.

    തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ എൻസി മോഹനന് മാത്രമല്ല വീഴ്ച സംഭവിച്ചിരിക്കുന്നത്. ജില്ലയിലെ ചില മുതിർന്ന നേതാക്കൾക്ക് വീഴ്ച ഉണ്ടായിട്ടുണ്ട്. സിപിഎം ഇവരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇത് പരിശോധിച്ചശേഷമാണ് ചിലർക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കേരള കോൺഗ്രസ് പരാതി ഉന്നയിക്കാത്ത സാഹചര്യത്തിൽ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് ഇല്ലെന്നും ബാബു ജോസഫ് പറഞ്ഞു.

    Also Read-'ജോസ് കെ. മാണി ജനകീയനല്ല'; ആരു പറഞ്ഞാലും അവലോകന റിപ്പോർട്ടിലെ പരാർശം തിരുത്തില്ലെന്ന് സി പി ഐ

    കേരള കോൺഗ്രസ് എമ്മിന് പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ അടിത്തറയില്ല എന്ന വാദം തെറ്റാണ്. കേരള കോൺഗ്രസിന് മണ്ഡലത്തിൽ പാർട്ടിയുടെതായ വോട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ മുന്നണി സംവിധാനം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. എല്ലാ പാർട്ടികളുടെയും വോട്ടുകൾ ലഭിക്കുമ്പോഴാണ് സ്ഥാനാർഥി ജയിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും എ കെ ശശീന്ദ്രനുമൊക്കെ തവണകളായി അവരുടെ മണ്ഡലങ്ങളിൽനിന്ന് വിജയിച്ചു കയറുന്നു. പാർട്ടി വോട്ട് കൊണ്ട് മാത്രമാണോ ഇവർ ജയിക്കുന്നതെന്നും ബാബു ജോസഫ് ചോദിച്ചു.

    ഒരു മൊട്ടുസൂചി വാങ്ങുന്നതിന് പോലും സിപിഎം പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ പണം ചെലവഴിച്ചിട്ടില്ല. മുന്നണി ആവശ്യപ്പെട്ട പണം താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നൽകി. പണത്തിന്റെ കുറവുകൊണ്ടല്ല തോൽവി സംഭവിച്ചത്. ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സിപിഎം പണം നൽകില്ലെന്ന് നേതാക്കൾ അറിയിച്ചിരുന്നുവെന്നും ബാബു ജോസഫ് വ്യക്തമാക്കി.

    പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ  പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്  എം ദിനേശ് മണി, പി എം ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇതിനെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്.
    Published by:Naseeba TC
    First published:
    )}