കുട്ടനാട്ടിൽ പൊതുസമ്മതനായ സ്ഥാനാർഥി വേണം: ഉമ്മൻചാണ്ടി

ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന് ഉമ്മന്‍ചാണ്ടി

News18 Malayalam | news18-malayalam
Updated: March 1, 2020, 6:20 PM IST
കുട്ടനാട്ടിൽ പൊതുസമ്മതനായ സ്ഥാനാർഥി വേണം: ഉമ്മൻചാണ്ടി
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)
  • Share this:
കോട്ടയം: കുട്ടനാട് സീറ്റിൽ പൊതുസമ്മതനായ സ്ഥാനാർഥി വേണമെന്ന നിർദേശവുമായി ഉമ്മൻചാണ്ടി. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗത്തിനും യോജിച്ച സ്ഥാനാര്‍ഥി ഉണ്ടാകണം. ഇക്കാര്യം ഇരു വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കുട്ടനാട് കേരളാ കോണ്‍ഗ്രസിന്റെ സീറ്റാണ്, കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്. അവരുമായി ചര്‍ച്ച ചെയ്യും. ഇന്ന് കേരളാ കോണ്‍ഗ്രസിലുണ്ടായ പ്രത്യേക സാഹചര്യത്തില്‍, യോജിച്ചൊരു സ്ഥാനാര്‍ഥി വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആ ആഗ്രഹം അവര്‍ക്കു മുന്നില്‍ വെക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Also read: നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടം; ഒരു മരണം

സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായി നിൽക്കെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. അതേസമയം യുഡിഎഫിനെ പിന്നോട്ടടിക്കുന്ന ഒന്നും പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ നിർദ്ദേശം ജോസഫ് വിഭാഗം എങ്ങനെ സ്വീകരിക്കും എന്നാണ് ഇനി അറിയാനുള്ളത്.
First published: March 1, 2020, 6:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading