• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അതൃപ്തി അറിയിച്ച് സി.എഫ് തോമസ്; പ്രസ്താവന തിരുത്തി പി.ജെ ജോസഫ്

ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകന്‍ പ്രസിഡന്റ് ആയില്ലല്ലോ എന്നു മാത്രമല്ലേ പറഞ്ഞത്. ഞാന്‍ പറഞ്ഞ പ്രധാന കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ കൊടുത്തില്ല.

news18
Updated: June 8, 2019, 2:23 PM IST
അതൃപ്തി അറിയിച്ച് സി.എഫ് തോമസ്; പ്രസ്താവന തിരുത്തി പി.ജെ ജോസഫ്
പി.ജെ ജോസഫ്
  • News18
  • Last Updated: June 8, 2019, 2:23 PM IST IST
  • Share this:
തൊടുപുഴ: അച്ഛന്‍ മരിച്ചാല്‍ മകനെ ചെയര്‍മാനാക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ഭരണഘടനയില്‍ ഇല്ലെന്ന മുന്‍ പ്രസ്താവന തിരുത്തി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. മാണി ചോരയും നീരും കൊടുത്തു വളര്‍ത്തിയ പാര്‍ട്ടി ഇല്ലാതാക്കന്‍ സമ്മതിക്കില്ലെന്നാണ് പറഞ്ഞത്. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ജോസഫ് കുറ്റപ്പെടുത്തി.

ചെയര്‍മാന്‍ ഞാനാണെന്ന് പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ 'ലെഗസി' ഇല്ലെന്നും പറഞ്ഞിരുന്നു. എന്താണ് 'ലെഗസി'യുടെ അര്‍ത്ഥം?. ശിഹാബ് തങ്ങള്‍ മരിച്ചപ്പോള്‍ മകന്‍ പ്രസിഡന്റ് ആയില്ലല്ലോ എന്നു മാത്രമല്ലേ പറഞ്ഞത്. ഞാന്‍ പറഞ്ഞ പ്രധാന കാര്യങ്ങളൊന്നും തന്നെ മാധ്യമങ്ങള്‍ കൊടുത്തില്ല. ജോസ് കെ മാണിയെ അധിക്ഷേപിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചിട്ടില്ല. തന്റെ പേരില്‍ മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകള്‍ കെഎം മാണിയുടെ കുടുംബത്തെ വേദനിപ്പിക്കുന്നതാണെന്നും ജോസഫ് പ്രതികരിച്ചു.

അതേസമയം പരാമാര്‍ശത്തില്‍ സി.എഫ് തോമസ് അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് പിജെ ജോസഫ് പ്രസ്താവന തിരുത്തിയതെന്നാണ് സൂചന. ഇതിനിടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കാന്‍ തയാറാണെന്നും ജോസഫ് അറിയിച്ചിട്ടുണ്ട്. ഇതില്‍ സമവായമായില്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിക്കും.

ഇന്നലെ രാത്രി കോട്ടയത്ത്പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അനൗദ്യോഗിക യോഗം വിളിച്ചെങ്കിലും ജോസ് കെ മാണി വിഭാഗം വിട്ട് നിന്നു. ജോസഫ് കെ.എം മാണിയെ അപമാനിച്ചതിനാലാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് നേതാക്കള്‍ വിശദീകരിക്കുന്നത്.

Also Read അച്ഛൻ മരിച്ചാൽ മകൻ ചെയർമാൻ ആണെന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് പി.ജെ ജോസഫ്

First published: June 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...