• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സി.എഫ് തോമസിനെ ചെയര്‍മാനാക്കാമെന്ന് ജോസഫ്; സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ. മാണി

വ്യവസ്ഥാപിതമായ രീതിയില്‍ വേണം സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സമിതി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെടുന്നത്.

news18
Updated: June 14, 2019, 2:03 PM IST
സി.എഫ് തോമസിനെ ചെയര്‍മാനാക്കാമെന്ന് ജോസഫ്; സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ. മാണി
ജോസ് കെ മാണിയും പി ജെ ജോസഫും
news18
Updated: June 14, 2019, 2:03 PM IST
കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ്. സി.എഫ് തോമസ് ചെയര്‍മനും ജോസ് കെ. മാണി ഡെപ്യൂട്ടി ചെയര്‍മാനുമായുള്ള ഫോര്‍മുലയമാണ് ജോസഫ് മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ജോസ് കെ. മാണി.

സി.എഫ് തോമസിനെ ചെയര്‍മാനും ജോസ് കെ. മാണി ഡെപ്യൂട്ടി ചെയര്‍മാനുമാകുമ്പോള്‍ താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഫോര്‍മുല നേരത്തെ തന്നെ മുന്നോട്ടുവച്ചെങ്കിലും ജോസ് കെ. മാണി വിഭാഗം അംഗീകരിച്ചില്ല. മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പോട്ടതോടെയാണ് പഴയ ഫോര്‍മുല ജോസഫ് വീണ്ടും മുന്നോട്ടു വച്ചിരിക്കുന്നത്. ഇതു നടപ്പാക്കി സംസ്ഥാന സമിതി വിളിക്കാതെ തന്നെ തര്‍ക്കം പരിഹരിക്കാമെന്നാണ് ജോസഫ് വിഭാഗം പറയുന്നത്.

എന്നാല്‍ കേരള കോണ്‍ഗ്രസ് തര്‍ക്കം പൊതുവേദിയിലല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. വ്യവസ്ഥാപിതമായ രീതിയില്‍ വേണം സ്ഥാനമാനങ്ങള്‍ തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സമിതി വിളിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെടുന്നത്.

Also Read വർക്കിങ് ചെയർമാനാണ് പരമാധികാരമെന്ന് പി.ജെ. ജോസഫ്

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...