Local Body Elections 2020| പാലായിൽ കേരള കോൺഗ്രസ് -CPI സംയുക്ത സ്ഥാനാർഥി; ഇടതുമുന്നണിയിൽ വെടിനിർത്തൽ
കേരള കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിയ്ക്കും. സിപിഎം 6, സിപിഐ 2, എന്‍സിപി 1 എന്നിങ്ങനെയാണ് സീറ്റു നില.

News18 Malayalam
- News18 Malayalam
- Last Updated: November 18, 2020, 12:20 PM IST
കോട്ടയം: കേരള കോണ്‍ഗ്രസ്- സിപിഐ ഭിന്നതകളേത്തുടര്‍ന്ന് സീറ്റുവിഭജനം കീറാമുട്ടിയായ പാലാ നഗരസഭയില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഒടുവില്‍ ഒത്തുതീര്‍പ്പ്. മൂന്നാമത് ഒരു സീറ്റ് കൂടി സിപിഐയ്ക്ക് നല്‍കാമെന്ന ധാരണയിലാണ് തര്‍ക്കം അവസാനിപ്പിച്ചത്.
Also Read- മത്സരിക്കാൻ ദേശീയ ഹോക്കിതാരവും; രേഖയ്ക്ക് LDF സ്ഥാനാർഥിയായി കന്നിയങ്കം രണ്ടു സീറ്റാണ് എല്‍ഡിഎഫ് പാലായില്‍ സിപിഐയ്ക്ക് നല്‍കാമെന്ന് സമ്മതിച്ചത്. എന്നാല്‍ നാലു സീറ്റുകള്‍ വേണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനിന്നു. നഗരസഭയില്‍ സ്വന്തം നിലയില്‍ മത്സരിയ്ക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. രണ്ടു ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സീറ്റുകൂടി വിട്ടുനല്‍കാമെന്ന് കേരള കോണ്‍ഗ്രസ് ഉറപ്പ് നല്കി. പക്ഷെ സീറ്റില്‍ മത്സരിയ്ക്കുക സിപിഐയുടെയും കേരള കോണ്‍ഗ്രസിന്റെയും പൊതു സ്ഥാനാര്‍ത്ഥിയാവും.
Also Read- തളിപ്പറമ്പ് മുന്‍സിപ്പാലിറ്റിയിലേക്ക് മത്സരിക്കാൻ കീഴാറ്റൂരിലെ വയൽക്കിളികളും
പൊതു സ്വതന്ത്രനെ ഒഴിവാക്കിയാല്‍ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിയ്ക്കും. സിപിഐ 2, സിപിഎം 6, എന്‍സിപി 1 എന്നിങ്ങനെയാണ് സീറ്റു നില. പാലായ്ക്കൊപ്പം തര്ക്കങ്ങളുയര്ന്ന കടനാട്, കരൂര്‍ പഞ്ചായത്തുകളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല.
Also Read- ഐസ്ക്രീം പാര്‍ലര്‍ കേസില്‍ CPI പുറത്താക്കിയ നേതാവ് CPM സ്ഥാനാര്‍ഥി; മത്സരം 23 വര്‍ഷത്തിന് ശേഷം
2015 ല്‍ പാലാ നഗരസഭയിലെ 26 സീറ്റുകളില്‍ 17 ലും കേരള കോണ്‍ഗ്രസാണ് ജയിച്ചത്. പിളര്‍പ്പോടെ 7 കൗണ്‍സിലര്‍മാര്‍ പി ജെ ജോസഫിനൊപ്പം പോയി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരള കോണ്‍ഗ്രസ് പാല നഗരസഭ ഒറ്റയ്ക്ക് ഭരിച്ചുവരികയാണ്.
Also Read- മത്സരിക്കാൻ ദേശീയ ഹോക്കിതാരവും; രേഖയ്ക്ക് LDF സ്ഥാനാർഥിയായി കന്നിയങ്കം