• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കേരള കോൺഗ്രസിന് രണ്ടാം സീറ്റ് ഇല്ലെന്ന സൂചനയുമായി UDF കൺവീനർ‌; ആവശ്യത്തിൽ ‌ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് കെ മാണി

ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യമുണ്ടെന്നും ആ രാഷ്ട്രീയം അംഗീകരിക്കാനുള്ള വിവേകം യുഡിഎഫ് ഘടകകക്ഷികള്‍ പ്രകടിപ്പിക്കുമെന്നും ബെന്നി ബഹനാൻ

news18
Updated: February 25, 2019, 4:58 PM IST
കേരള കോൺഗ്രസിന് രണ്ടാം സീറ്റ് ഇല്ലെന്ന സൂചനയുമായി UDF കൺവീനർ‌; ആവശ്യത്തിൽ ‌ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് കെ മാണി
kerala congress
  • News18
  • Last Updated: February 25, 2019, 4:58 PM IST IST
  • Share this:
കൊച്ചി: കൂടുതല്‍ സീറ്റിന് കേരള കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെങ്കിലും മുന്നണിയെ ശക്തിപ്പെടുത്താന്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍. മുന്നണിയുടെ മാനദണ്ഡം അനുസരിച്ചാകും ഘടകക്ഷികള്‍ക്കുള്ള സീറ്റ് വിഭജനമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന സൂചനയാണ് യുഡിഎഫ് കണ്‍വീനര്‍ നല്‍കുന്നത്.

'ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യമുണ്ട്. ആ രാഷ്ട്രീയം അംഗീകരിക്കാനുള്ള വിവേകം യുഡിഎഫ് ഘടകകക്ഷികള്‍ പ്രകടിപ്പിക്കും. മുസ്ലിം ലീഗ് അധിക സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ മുന്നണിയെ ദുര്‍ബലപ്പെടുത്തില്ലെന്ന് പറഞ്ഞിരുന്നു'- ബെന്നി ബഹനാന്‍ പറഞ്ഞു.

അതേസമയം, കോട്ടയത്തിന് പുറമെ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് ആവശ്യം. നാളെ ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കും. തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പിജെ ജോസഫിന്റെ നിലപാടിനോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍