ജോസഫ് വിഭാഗത്തിനൊപ്പം ലയിച്ച് ജോണി നെല്ലൂർ പക്ഷം; ഒരൊറ്റ കേരള കോൺഗ്രസിന് അധിക ദൂരമില്ലെന്ന് പി ജെ ജോസഫ്

അനൂപും വൈകാതെ ഒപ്പം വരുമെന്ന് പി ജെ ജോസഫ്. ഉപാധിയോടെയല്ല ലയനമെന്ന് ജോണി നെല്ലൂർ

News18 Malayalam | news18-malayalam
Updated: March 7, 2020, 7:23 PM IST
ജോസഫ് വിഭാഗത്തിനൊപ്പം ലയിച്ച് ജോണി നെല്ലൂർ പക്ഷം; ഒരൊറ്റ കേരള കോൺഗ്രസിന് അധിക ദൂരമില്ലെന്ന് പി ജെ ജോസഫ്
ജോസഫ് വിഭാഗത്തിനൊപ്പം ലയിച്ച് ജോണി നെല്ലൂർ പക്ഷം
  • Share this:
കോട്ടയം: വളരും തോറും പിളരുകയും പിളരും തോരും വളരുകയും ചെയ്യുന്ന കേരള കോൺഗ്രസിൽ ഒരു ലയനം കൂടി. കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ പക്ഷം കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിൽ ലയിച്ചു. കേരള കോൺഗ്രസുകളുടെ യോജിപ്പിനുള്ള തുടക്കമാണ് ലയനമെന്ന് പി ജെ ജോസഫ്.

അനൂപ് ജേക്കബും ജോസ് കെ മാണിയുമൊക്കെ തങ്ങൾക്ക് ഒപ്പം വരേണ്ടി വരുമെന്ന് ജോണി നെല്ലൂരും പറഞ്ഞു. കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയിൽ നിന്ന് ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കേരള കോൺഗ്രസ് എം ജോസഫ് വിഭാഗത്തിലെത്തി.

BEST PERFORMING STORIES:'ഷേക്ക് ഹാൻഡ്' വേണ്ട; കൊറോണ പേടിയിൽ 'നമസ്തേ' പറഞ്ഞ് ലോകം [PHOTO]'വെറുമൊരു മനുഷ്യനായ എന്നെ യന്ത്രമനുഷ്യനായി തെറ്റിധരിച്ചില്ലേ? പോസ്റ്റുമായി ശ്രീനിവാസൻ [NEWS]പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷി മൃഗാദികളെ കൊന്നൊടുക്കും; മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ [NEWS]

ഒരൊറ്റ കേരള കോൺഗ്രസേ ഭാവിയിൽ കേരളത്തിൽ ഉണ്ടാകൂവെന്ന് പി ജെ ജോസഫ് പറഞ്ഞു. അനൂപ് ജേക്കബ് കൂടി വരുമെന്നാണ് പ്രതീക്ഷയെന്നും പി ജെ ജോസഫ്. ഉപാധികൾ ഒന്നുമില്ലാതെയാണ് പാർട്ടിയിലേക്ക് വന്നതെന്ന്  ജോണി നെല്ലൂർ പറഞ്ഞു.

എട്ട് ജില്ലാ പ്രസിഡന്റുമാരടക്കം പാർട്ടിയിലെ ഭൂരിഭാഗം പ്രവർത്തകരും തങ്ങൾക്കൊപ്പമെന്നാണ് ജോണി നെല്ലൂരിന്റെ അവകാശവാദം. മറ്റ് കേരള കോൺഗ്രസുകളെയും ഒപ്പം നിർത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് പി ജെ ജോസഫും.

 
First published: March 7, 2020, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading