Jose K Mani Expelled from UDF | 'പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി; യു.ഡി.എഫ് തള്ളിപ്പറഞ്ഞത് കെ.എം. മാണിയുടെ രാഷ്ട്രീയത്തെ': ജോസ് കെ മാണി

നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കിയത്. സ്ഥാനമോ പദവിയോ അല്ല നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി

News18 Malayalam | news18-malayalam
Updated: June 29, 2020, 8:35 PM IST
Jose K Mani Expelled from UDF | 'പുറത്താക്കിയ നടപടി രാഷ്ട്രീയ അനീതി; യു.ഡി.എഫ് തള്ളിപ്പറഞ്ഞത് കെ.എം. മാണിയുടെ രാഷ്ട്രീയത്തെ': ജോസ് കെ മാണി
ജോസ് കെ മാണി
  • Share this:
കോട്ടയം: മുന്നണിയില്‍നിന്ന് പുറത്താക്കിയ യു.ഡി.എഫ്. തീരുമാനം രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ. മാണി.  38 വര്‍ഷം പ്രതിസന്ധി കാലഘട്ടത്തില്‍ മുന്നണിയെ സംരക്ഷിച്ച കെ.എം. മാണിയുടെ രാഷ്ട്രീയത്തെയാണ് യു.ഡി.എഫ്. തള്ളിപ്പറഞ്ഞത്. നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കിയത്. സ്ഥാനമോ പദവിയോ അല്ല നീതിയുടെ പ്രശ്നമാണെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെയോ പദവിയുടെയോ പ്രശ്നമല്ല. ഇതൊരു നീതിയുടെ പ്രശ്നമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുകൊടുക്കാന്‍ ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രഖ്യാപിച്ച് ആ ധാരണയില്‍ രാജിവക്കണമെന്നാണ് യുഡിഎഫ് പറയുന്നതെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.

You may also like:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]
പാലാ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുണ്ടായിരുന്നു. ആ വിഷയത്തിൽ ഇതുവരെ ചർച്ച പോലും യുഡിഎഫ് തയ്യാറായില്ല. വാത്തിക്കുഴി പഞ്ചായത്തിൽ ജോസഫ് വിഭാഗം കോൺഗ്രസിനെതിരെ വോട്ട് ചെയ്തു.  ചില കാര്യങ്ങൾ യുഡിഎഫ് ബോധപൂർവ്വം മറന്നുപോകുന്നു.

നാളെ ചേരുന്ന സംസ്ഥാന നേതാക്കളുടെ യോഗം രാഷ്ട്രീയ തീരുമാനമെടുക്കും.  മാധ്യമങ്ങളിലൂടെയാണ് പുറത്താക്കിയ വിവരം അറിഞ്ഞത്. പുറത്താക്കി കഴിഞ്ഞാൽ ഇനി എന്ത് ചർച്ചയെന്നും ജോസ് കെ മാണി ചോദിച്ചു.

യുഡിഎഫുമായി ബന്ധം അവസാനിച്ചെന്ന് പറയുന്നില്ല. എന്നാൽ പക്ഷം പിടിച്ചുള്ള നീതി അനീതിയാണ്. കേരള കോൺഗ്രസ് ഒരിക്കലും വഴിയാധാരമാകില്ല. കുതിരക്കച്ചവടം നടത്തിയാണ് തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ ജോസഫ് കൊണ്ടു പോയതെന്നും ജോസ് ആരോപിച്ചു.
First published: June 29, 2020, 5:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading