• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളായി: ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞിക്കടമ്പനും സീറ്റില്ല; അഞ്ച് പേര്‍ പുതുമുഖങ്ങള്‍

ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളായി: ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞിക്കടമ്പനും സീറ്റില്ല; അഞ്ച് പേര്‍ പുതുമുഖങ്ങള്‍

കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് പത്താമത്തെ സീറ്റായി പാര്‍ട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരില്‍ മത്സരിക്കും.

PJ Joseph - Monce Joseph

PJ Joseph - Monce Joseph

  • Share this:
    തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരും പുതുമുഖങ്ങളാണ്. മുതിര്‍ന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജീവമായി പരിഗണനയിലുണ്ടായിരുന്ന സജി മഞ്ഞക്കടമ്പനും സാജന്‍ ഫ്രാന്‍സിസിനും സീറ്റില്ല. കെ എം മാണിയുടെ മരുമകന്‍ എം പി ജോസഫ് പത്താമത്തെ സീറ്റായി പാര്‍ട്ടിക്ക് ലഭിച്ച തൃക്കരിപ്പൂരില്‍ മത്സരിക്കും.

    Also Read- ഹരിപ്പാട് അമ്മയെ പോലെയെന്ന് രമേശ് ചെന്നിത്തല; നേമത്തെ സ്ഥാനാർത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മൻചാണ്ടി

    തിരുവല്ലയില്‍ കുഞ്ഞുകോശി പോളും ചങ്ങനാശ്ശേരിയില്‍ വി ജെ ലാലിയും ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കും.

    Also Read- ബിജെപി സ്ഥാനാർഥികളെ ഇന്നറിയാം; സുരേഷ് ഗോപി തിരുവനന്തപുരത്ത് മത്സരിക്കുമോ? സസ്പെൻസ്

    സ്ഥാനാർഥികൾ-

    1. തൃക്കരിപ്പൂര്‍: എം പി ജോസഫ്
    2. ഇരിങ്ങാലക്കുട- തോമസ് ഉണ്ണിയാടന്‍
    3. തൊടുപുഴ-പി ജെ ജോസഫ്
    4. ഇടുക്കി- ഫ്രാന്‍സിസ് ജോര്‍ജ്
    5. കോതമംഗലം- ഷിബു തെക്കുംപുറം
    6. കടുത്തുരുത്തി- മോന്‍സ് ജോസഫ്
    7. ഏറ്റുമാനൂര്‍- പ്രിന്‍സ് ലൂക്കോസ്
    8. ചങ്ങനാശ്ശേരി- വി ജെ ലാലി
    9. കുട്ടനാട്-ജേക്കബ് ഏബ്രഹാം
    10. തിരുവല്ല-കുഞ്ഞുകോശി പോള്‍

    Also Read- 'കുഞ്ഞൂഞ്ഞിനെ പുതുപ്പള്ളിക്ക് വേണം'; ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി കോൺഗ്രസ് പ്രവർത്തകന്റെ ഭീഷണി

    തൃക്കരിപ്പൂരിൽ  യു ഡി എഫിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് കെ എം മാണിയുടെ മരുമകനും സ്ഥാനാർത്ഥിയുമായ എം. പി ജോസഫ് പ്രതികരിച്ചു. ഇടത് പക്ഷം തുടർച്ചയായി മത്സരിച്ച് ജയിക്കുന്ന  മണ്ഡലമാണ്. എന്നാൽ ഇപ്പോൾ മണ്ഡലം യു ഡി എഫിന് അനുകൂലമാണ്. കെ എം മാണിയെ വേട്ടയാടിയവർക്കൊപ്പം പോയ ജോസ് കെ മാണിയുടെ നിലപാടിനെ ഇപ്പോഴും എതിർക്കുന്നതായും എം പി ജോസഫ് പറഞ്ഞു.
    Published by:Rajesh V
    First published: