HOME » NEWS » Kerala » KERALA CONGRESS JOSEPH GROUP PROTESTS AGAINST FUEL PRICE HIKE JK TV

ഇന്ധനവില വര്‍ധനവ്; പാത്രംകൊട്ടി പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്

പെട്രോൾ, ഡീസൽ വില വർദ്ധനവ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി  ആണെന്ന് നേതാക്കൾ ആരോപിച്ചു

News18 Malayalam | news18-malayalam
Updated: June 23, 2021, 5:51 PM IST
ഇന്ധനവില വര്‍ധനവ്; പാത്രംകൊട്ടി പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്
News18 Malayalam
  • Share this:
കോട്ടയം: ഇന്ധന വിലവർധന രാജ്യത്താകെ വലിയ പ്രതിസന്ധി ആണ് സൃഷ്ടിക്കുന്നത്. ഇതിനകം കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ പലതരത്തിലുള്ള സമരങ്ങൾ നടത്തി കഴിഞ്ഞു. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികളുടെ തൊഴിലാളി സംഘടനകൾ  കഴിഞ്ഞദിവസം ചക്ര സ്തംഭന സമരം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് വ്യത്യസ്ത സമര രീതിയുമായി കേരള കോൺഗ്രസ് രംഗത്തെത്തിയത്.

കിണ്ണം കൊട്ടി സമരവുമായാണ് കേരള കോൺഗ്രസ് രംഗത്തെത്തിയത്. കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് പത്രം കൊട്ടി നേതാക്കൾ സമരം നടത്തിയത്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡല കേന്ദ്രങ്ങളിലും സമരം നടന്നു. കടുത്തുരുത്തിയിൽ മോൻസ് ജോസഫ് എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു.

പെട്രോൾ, ഡീസൽ വില വർദ്ധനവ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്തുകളി  ആണെന്ന് നേതാക്കൾ ആരോപിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ വില പിൻവലിക്കൻ നടപടി സ്വീകരിക്കണം എന്നും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെട്ടു.

Also Read-കോവിഡ് ചികിത്സ: മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനക്ക് കാരണം മുൻ UPA സർക്കാരാണ് എന്ന ഉണ്ടയില്ലാ വെടി പറഞ്ഞ് ഭരണം നടത്തനല്ല ഇന്ത്യയിലെ ജനങ്ങൾ വീണ്ടും BJP സർക്കാരിനെ അധികാരത്തിൽ കയറ്റിയിരിക്കുന്നത് എന്ന് സമരം ഉദ്ഘാടനം ചെയ്ത് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.



യൂ പി എ സർക്കാർ തെറ്റ് ചെയ്തെങ്കിൽ എന്തുകൊണ്ടാണ് ബിജെപി സർക്കാർ അത്  തിരുത്താത്തതെന്നും നേതാക്കൾ ചോദിച്ചു. പെട്രോൾ വില 100 രൂപ ആയിട്ടും  കേന്ദ്ര സർക്കാർ അനങ്ങാപാറ നയവുമായി മുന്നോട്ടു നിങ്ങുന്നത് ദൂരഹമാണെന്നും കേരള കോൺഗ്രസ് ചൂണ്ടികാട്ടുന്നു. നേരത്തെ കേരള കോൺഗ്രസ് എം ഇതേ വിഷയത്തിൽ സമരവുമായി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ സമരമാണ് ജോസ് കെ മാണി സംഘടിപ്പിച്ചത്. അന്ന് കേന്ദ്ര സർക്കാരിനെതിരെ മാത്രമായിരുന്നു സമരം. നികുതി തുറക്കാത്ത സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രതികരിക്കാൻ ജോസ് കെ മാണി തയ്യാറായിരുന്നില്ല.



എന്നാൽ കേരള കോൺഗ്രസ് ഇന്ന് നടത്തിയ സമരം കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിക്കുന്നത് ആയിരുന്നു. കോട്ടയം ജില്ലയ്ക്ക് പുറത്തും വിവിധയിടങ്ങളിൽ കേരള കോൺഗ്രസ് സമരം സംഘടിപ്പിച്ചിട്ടുണ്ട്.  കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്ക് പാത്രം കൊട്ടി അഭിവാദ്യമർപ്പിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ പത്രം കുട്ടി ഇതുകൊണ്ട് കോവിഡ് രോഗം ഭേദമാകുമോ എന്നാണ് കേരള കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഫലത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് ആണ് കേരള കോൺഗ്രസ് ഇന്ധന വിലവർധനയിൽ കിണ്ണം കൊട്ടി പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോട്ടയത്ത് നടന്ന ധർണയിൽ നിയോജക മണ്ഡലം പ്രസിഡൻറ് കുര്യൻ പി.കുര്യൻ സ്റ്റിയറിങ്ങ് കമ്മറ്റി അംഗം എ ബി പൊന്നാട്ട്, കെ.റ്റി.യൂ.സി ജില്ലാ പ്രസിഡൻറ് സെബാസ്റ്റ്യൻ ജോസഫ് , രാജൻ കുളങ്ങര, സാബു എൻ. ജി, ഉണ്ണി വടവാതൂർ, പ്രമോദ് ക്യഷണൻ നായർ , പുഷ്ക്കരൻ എന്നിവർ പ്രസംഗിച്ചു.
Published by: Jayesh Krishnan
First published: June 23, 2021, 5:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories