ഇടുക്കി: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജി തുടരുന്നു. പാർട്ടിയുടെ സംസ്ഥാന വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജിവച്ചു. മുൻ ഉടുമ്പഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ. രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്യു സ്റ്റീഫൻ പ്രതികരിച്ചു.
Also Read- ജോണി നെല്ലൂർ കേരള കോൺഗ്രസ് വിട്ടു; യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവച്ചു
പ്രഖ്യാപിത ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിയാത്ത പ്രസ്ഥാനത്തിന്റെ കീഴിൽ മുന്നോട്ടുപോകാൻ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 22 ന് ഉച്ചക്ക് രണ്ട് മണിക്ക് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. ജോണി നെല്ലൂരിന് ഒപ്പം ചേർന്ന ആകും പ്രവർത്തിക്കുകയെന്നും മാത്യു സ്റ്റീഫൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.