ആലപ്പുഴ: കേരള കോൺഗ്രസ് എമ്മിൽ മൂപ്പിളമ തർക്കം തുടരുന്നതിനിടെ ഒത്തുതീർപ്പ് സാധ്യത പൂർണമായും തള്ളി പി.ജെ ജോസഫ്.ചെയർമാന്റെ അഭാവത്തിൽ അധികാരം വർക്കിംഗ് ചെയർമാനാണെന്നും ജോസ് വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ തീരുമാനമെടുക്കട്ടേയെന്നും ജോസഫ് പ്രതികരിച്ചു.
പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തത് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് എൻ ജയരാജ് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകിയതിനു പിന്നാലെയാണ് ജോസഫിന്റെ പ്രതികരണം.
ജോസ് കെ. മാണി തോൽക്കാനായി ജനിച്ചവനാണ്. ചെയര്‍മാന്റെ അഭാവത്തില്‍ അധികാരങ്ങള്‍ വര്‍ക്കിംഗ് ചെയര്‍മാനാണ്. ഇക്കാര്യം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ജോസഫ് പ്രതകരിച്ചു.
അതേസമയം പി.ജെ. ജോസഫിന്റെ പാർലമെന്ററി നേതൃത്വത്തെ തങ്ങൾ നേരത്തെ അംഗീകരിച്ചിരുന്നവരാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ പ്രതികരിച്ചു. പാർട്ടി ചട്ടങ്ങൾ പാലിക്കാതെ തെരഞ്ഞെടുപ്പ് നടത്തിയതിനെയാണ് ചോദ്യം ചെയ്തത്. കേരള കോൺഗ്രസിൽ യോജിപ്പിനുള്ള സാധ്യത അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.