• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎൽഎയുടെ മകൻ അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ് എംഎൽഎയുടെ മകൻ അന്തരിച്ചു

പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് മരിച്ചു

ജോ ജോസഫ്

ജോ ജോസഫ്

  • Last Updated :
  • Share this:
    തൊടുപുഴ: കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് എം എൽ എയുടെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു. 34 വയസ്സായിരുന്നു. ഭിന്ന ശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വീട്ടിൽ തളർന്ന് വീണ ജോയെ തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്‌. ഡോ. ശാന്തയാണ് അമ്മ. സഹോദരങ്ങൾ: അപ്പു ജോസഫ്, യമുന, ആന്റണി.
    Published by:user_49
    First published: