• HOME
  • »
  • NEWS
  • »
  • kerala
  • »
  • എന്തും സഹിച്ച് മുന്നണിയിൽ തുടരുമെന്ന് കരുതരുത്; സമ്മർദ തന്ത്രങ്ങളുമായി പി.ജെ ജോസഫ്

എന്തും സഹിച്ച് മുന്നണിയിൽ തുടരുമെന്ന് കരുതരുത്; സമ്മർദ തന്ത്രങ്ങളുമായി പി.ജെ ജോസഫ്

പ്രശ്ന പരിഹാരമില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന പി.ജെ ജോസഫിന്റെ മുന്നറിയിപ്പാണ് യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്

പി ജെ ജോസഫ്

പി ജെ ജോസഫ്

  • Last Updated :
  • Share this:
തിരുവനന്തപുരം: യുഡിഎഫിൽ നിലപാട് കടുപ്പിച്ച് പിജെ ജോസഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ജോസ് കെ മാണി വിഭാഗത്തോട് ഇടഞ്ഞ പിജെ ജോസഫ് പ്രശ്ന പരിഹാരമില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഡിഎഫിനേയും സമ്മര്‍ദ്ദത്തിലാക്കുകയാണ്.

രണ്ട് മാസമായിട്ടും പ്രശ്നപരിഹാരത്തിന് മുന്നണി ഇടപെടലുണ്ടാകാത്തതിലാണ് ജോസഫിന് അതൃപ്തി. ഇടത്തോട്ട് ചാഞ്ഞ് പരസ്യനിലപാടെടുക്കാൻ മുതിരുന്ന പിജെ ജോസഫ് യുഡിഎഫിന് നൽകുന്നത് ശക്തമായ സന്ദേശമാണ്. അവഗണന തുടര്‍ന്നാൽ തീരുമാനം എടുക്കാൻ മടിക്കരുതെന്ന പൊതു വികാരം ജോസഫിന് ഒപ്പമുള്ളവരും പ്രകടിപ്പിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രശ്ന പരിഹാരത്തിന് അടിയന്തര ഇടപെടൽ വേണമെന്ന് മുന്നണി നേതൃത്വത്തോട് പിജെ ജോസഫ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
TRENDING:ബോംബ് സ്ഫോടനത്തിലൂടെ യോഗി ആദിത്യനാഥിനെ കൊല്ലും; ഭീഷണിപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ[NEWS]LockDown|വിവാഹം നീണ്ടുപോകുന്നു; ക്ഷമനശിച്ച വധു വീട്ടിൽ നിന്ന് ഒളിച്ചോടി; 80 കിലോമീറ്റർ നടന്ന് വരന്റെ അടുത്തെത്തി[NEWS]Eid-ul-Fitr 2020: നോമ്പിന്‍റെ വിശുദ്ധിയിൽ വിശ്വാസികൾ; ഇന്ന് ഈദുൽ ഫിത്തർ; സമ്പൂർണ ലോക്ക്ഡൗണിൽ ഇളവ്[NEWS]
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുഖ്യമന്ത്രിയെ പുകഴ്ത്തിയതും പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതുമെല്ലാം മുന്നണിക്കകത്ത് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ജോസ് വിഭാഗത്തോട് മൃദു സമീപനം തുടര്‍ന്നാൽ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന പിജെ ജോസഫിന്‍റെ നിലപാട് കോൺഗ്രസിനും വെല്ലുവിളിയാണ്. അനുനയത്തിനുളള ഫോർമുല കണ്ടെത്താൻ കോൺഗ്രസും തല പുകക്കുകയാണ്.

പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ യുഡിഎഫ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കം കടുത്ത തീരുമാനത്തിലേക്ക് പോകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അവസാന 6 മാസം പി.ജെ ജോസഫ് വിഭാഗത്തിലെ അജിത് മുതിരമലക്ക് നല്കാൻ ധാരണയായിരുന്നുവെന്നാണ് ജോസഫ് പറയുന്നത്. എന്നാൽ അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നാണ് ജോസ് കെ മാണി വാദിക്കുന്നത്.
Published by:user_49
First published: